സ്വർണ്ണവില 420 രൂപ. സ്വർണ്ണത്തിനു മൂന്നാഴ്ചയ്ക്കുള്ളിൽ നാലാം തവണയും വില കൂടി.

സ്വർണ്ണവില 420 രൂപ. 

" സ്വർണ്ണത്തിനു മൂന്നാഴ്ചയ്ക്കുള്ളിൽ നാലാം തവണയും വില കൂടി. ആവശ്യക്കാർ വർദ്ധിച്ചതാണ് കാരണം. ഇപ്പോഴത്തെ വില 420ക."

      പവന് 40000 - 50000 എന്ന നിലയിൽ സ്വർണ്ണവില ഏറ്റവും കുതിച്ചുയർന്നു നിൽക്കുന്ന ഈ കാലയളവിലാണ് ഇങ്ങനെയൊരു പത്ര കട്ടിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
         1975 ഏപ്രിൽ 23 ബുധനാഴ്ച ഇറങ്ങിയ മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയാണിത്. സ്വർണ്ണവിലയുടെ കുതിപ്പുകണ്ട്‌ ഞെട്ടിനിൽക്കുന്ന മലയാളി ഈ പത്രവാർത്തയെ ഒരേസമയം അതിശയത്തോടും ചെറു ചിരിയോടുംകൂടിയാണ് നോക്കിക്കാണുന്നത്. 


    അന്നും, വിലകയറ്റംതന്നെയാണ്  വാർത്തയെ പ്രാധാന്യമുള്ളതാക്കുന്നത്. പാലക്കാടും കോയമ്പത്തൂരും കണ്ണൂരും കോഴിക്കോടുമെല്ലാം വിലയിൽ വരുന്ന വ്യത്യാസങ്ങൾ ശ്രദ്ധേയമാണ്. സ്വർണ്ണത്തിനു ആവശ്യക്കാർ കൂടിയതുമൂലമാണ് വിലകൂടിയത് എന്ന് വായിക്കുമ്പോൾ, 1975  കാലഘട്ടങ്ങളിലും മലയാളിയുടെ സ്വർണ്ണത്തോടുള്ള പ്രിയം ഒട്ടും മോശമായിരുന്നില്ലെന്നു മനസിലാക്കാം. 420 രൂപയിൽ നിന്ന്  50000രൂപയിൽ എത്തിനിൽക്കുമ്പോഴും മലയാളിയുടെ സ്വർണ്ണക്കമ്പത്തിന്‌ ഒരു ഇടിവും സംഭവിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍