കഴിഞ്ഞ വർഷം ഷോർട്ഫിലിം സെക്ഷനിൽ നാഷണൽ അവാർഡ് കരസ്‌ഥമാക്കിയ മലയാളിയായ അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിച്ച എൻഐഡി വിദ്യാർത്ഥിനിയുടെ ഹൃസ്വ ചിത്രം ഇനി ഓസ്കാർ അവാർഡിന് മത്സരിക്കും. ബെംഗളൂരു അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (BISFF) ഇന്ത്യൻ മത്സര വിഭാഗത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയ ഗുജറാത്തി ഭാഷാ ഹ്രസ്വചിത്രമായ ധുമാസ് ആണ് ഇനി ഓസ്കാർ അവാർഡിന്റെ ഷോർട്ട് ഫിലിം-ലൈവ് ആക്ഷൻ വിഭാഗത്തിൽ മത്സരിക്കുന്നത്.
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന തെലുങ്ക് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും അപ്പുവാണ്. ബംഗാളി ഭാഷയിലുള്ള ചിത്രങ്ങളും അപ്പുവിന്റെ അക്കൗണ്ടിൽ ഉണ്ട്.
0 അഭിപ്രായങ്ങള്‍