വ്യത്യസ്തമായ ചിത്രീകരണംകൊണ്ട് ശ്രദ്ധേയമാകുകയാണ് "ചുറ്റ്" എന്ന ഷോർട്ട് ഫിലിം.

ലോക്ഡൗൺ കാലത്ത് പുത്തൻ ചലച്ചിത്ര ചിത്രീകരണ രീതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് സിനിമാ ലോകം. അത്തരത്തിൽ വ്യത്യസ്തമായി ചിത്രീകരണം കൊണ്ട് ശ്രദ്ധേയമാകുകയാണ് "ചുറ്റ്" എന്ന ഷോർട്ട് ഫിലിം. പൂർണമായും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും സിനിമയെ വെല്ലുന്ന തരത്തിൽ ചിത്രീകരിച്ചതും ആയ ഷോർട്ട് ഫിലിം ആണ് "ചുറ്റ്". മിസ്ട്രി - ഹൊറർ ത്രില്ലർ ജോണറിൽ ആണ് ഹൃസ്വചിത്രം ഒരുക്കിയിരിക്കുന്നത്. Concepts and Dream Atelier എന്ന YouTube ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.  രാജേഷ് ഗോപി, നവീൻ രാജ്, മഹേഷ് ഗോപി എന്നിവരാണ് അഭിനായതാക്കൾ. മഹേഷ് ഗോപിയാണ് കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റബിലൈസർ, എക്സ്റ്റേർണൽ മൈക്രോഫൊൺ തുടങ്ങിയവയുടെ സഹായത്തൊടെയല്ല ഇൗ ഷോർട്ട് ഫിലിം ഷൂട്ട്‌ ചെയ്തത്‌. മോബൈൽ ഫോണിന്റെ ഇൻബിൽറ്റ്‌ കാം കോഡർ മൈക്രോഫോൺ  ഉപയോഗിച്ച്‌ ലൈവ്‌ ആയി ശബ്ദം റെക്കോർഡ് ചെയ്തിരിക്കുന്നത്. സിനിമ സ്വപ്നം കാണുന്നവർക്ക് ആദ്യപടിയായി തങ്ങളുടെ ആശയം വലിയ മുതൽമുടക്ക് ഇല്ലാതെ ചിത്രീകരിക്കാൻ ഒരു പ്രജോദനം ആവുകായാണ് ഇൗ ഷോർട്ട് ഫിലിം. ഇതിന് പുറമെ മറ്റ് ഷോർട്ട് ഫിലിമുകളും ഇൗ ചാനെലിൽ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍