ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഉടൻ ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത്

രാജ്യത്തെ ആദ്യത്തെ വാക്സീൻ കോവിഷീൽഡ് എന്ന് വിളിക്കപ്പെടുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി – അസ്ട്രസെനെക്ക വാക്സീൻ  ഏറെ വൈകാതെ ഇന്ത്യക്കാർക്ക് ലഭിക്കും.  കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കോവിഷീൽഡിന്റെ പരീക്ഷണങ്ങൾ നിലവിൽ രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സീൻ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക പങ്കാളികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് കൈകാര്യം ചെയ്യുന്നത്.


ബയോടെക്നോളജി കമ്പനിക്ക് സർക്കാർ പ്രത്യേക മാനുഫാക്ചറിങ് മുൻ‌ഗണനാ ലൈസൻസ് നൽകിയിട്ടുണ്ടെന്നും ഇത് പ്രകാരം ശനിയാഴ്ചയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് നൽകിയതെന്നും രണ്ടാമത്തെ ഡോസ് 29 ദിവസത്തിന് ശേഷം നൽകിയ ശേഷം അന്തിമ പരീക്ഷണ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നാണ് ബിസിനസ് ടുഡേയിലെ റിപ്പോർട്ട്.



വാക്സീനുകൾ നേരിട്ട് വാങ്ങുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഇതിനകം തന്നെ ബയോടെക്നോളജി കമ്പനിയോട് സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാർക്കും വാക്സീൻ സൗജന്യമായി വിതരണം ചെയ്യാനായി  പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ എസ്ഐഐയിൽ നിന്ന് 130 കോടി ഇന്ത്യൻ പൗരന്മാർക്ക് 68 കോടി ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍