ലയണൽ മെസ്സി എപ്പോഴെങ്കിലും ബാഴ്സലോണ വിടാൻ തീരുമാനിച്ചാൽ തങ്ങൾ സ്വാഗതം ചെയ്യുമെന്ന് പി.എസ്.ജി കോച്ച് തോമസ് ടുച്ചൽ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരായ പരാജയത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു പി.എസ്.ജി കോച്ച്.
എന്നാൽ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് വിശ്വാസിക്കുന്നില്ലെന്നും എന്നാൽ അദ്ദേഹം വന്നാൽ ഏത് കൊച്ചാണ് സ്വീകരിക്കാത്തതെന്നും ടുച്ചാൽ ചോദിച്ചു.
പറതിമൂന്നാം വയസിൽ ബാഴ്സയിൽ ചേർന്ന് 730 മത്സരങ്ങൾ അവർക്കായി കളിച്ചു 634 ഗോളുകൾ നേടിയ അദ്ദേഹം ബാഴ്സയ്ക്കൊപ്പം 33 കിരീട വിജയങ്ങളിലും പങ്കാളിയായി. മെസ്സിക്ക് ക്ലബ്ബുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെയാണ് ടുചലിന്റെ അഭിപ്രായ പ്രകടനം.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേൺ മ്യൂണിക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. 59-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. തുടർന്ന് പി എസ് ജി യുടെ തോൽവിയിൽ ക്ഷുഭിതരായ ആരാധകർ പാരീസിലെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ടു.
0 അഭിപ്രായങ്ങള്‍