കോവിഡ് രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായി രാജ മൗലിയും കുടുംബവും

 

ഹെെദരാബാദ് പോലീസ് നേതൃത്വം നൽകുന്ന പ്ലാസ്മ ദാന ബോധവൽക്കരണ പരിപാടിയിൽ ഭാര്യയോടൊപ്പം പങ്കെടുത്തതിന് പിന്നാലെ കോവിഡ് രോ​ഗികൾക്ക് പ്ലാസ്മദാനം ചെയ്യാനൊരുങ്ങി സംവിധായകൻ രാജമൗലിയും കുടുംബവും. സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. 


"രണ്ടാഴ്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കി. ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. ഞങ്ങൾക്കെല്ലാവർക്കും നെ​ഗറ്റീവാണ് ഫലം. പ്ലാസ്മാ ദാനത്തിന് ആവശ്യമായ ആൻറിബോഡി ശരീരത്തിൽ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടർ അറിയിച്ചത്"- കോവിഡ് വിമുക്തനായ ശേഷം രാജമൗലി കുറിച്ചു.


ജൂലായ് 29ന് അദ്ദേഹത്തിനും  കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് ആകുകയും ഏഴ് ദിവസത്തിന് ശേഷം ഫലം നെ​ഗറ്റീവാകുകയും ചെയ്തു. അതിന് ശേഷം പ്ലാസ്മ ദാനം ചെയ്യാനുള്ള കാത്തിരിപ്പിലായിരുന്നു സംവിധായകനും കുടുംബവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍