പരീക്ഷണഘട്ടം പൂർത്തിയാക്കുന്നതിനു മുൻപ് കോവിഡ് വാക്സിൻ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ. പരീക്ഷണഘട്ടം പൂർത്തിയാക്കുന്നതിനു മുൻപ് വാക്സിൻ ഉപയോഗിക്കുന്നത് വൈറസിന്റെ ജനിതകമാറ്റത്തിന് കാരണമായേക്കുമെന്നും അങ്ങനെ വന്നാൽ അങ്ങനെ വന്നാൽ പ്രതീക്ഷിച്ച ഫലം വാക്സിൻ പുറത്തിറക്കുന്നതിലൂടെ ലഭിക്കാതെയാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാജ്യത്ത് വികസിപ്പിച്ച വാക്സിന്റെ ഉത്പാദനം ആരംഭിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വാക്സിൻ നിർമാതാക്കളായ ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും റഷ്യൻ പ്രതിരോധമന്ത്രാലയവും ആവർത്തിക്കുന്നത്.
അതേസമയം റഷ്യയുടെ പരീക്ഷണഫലങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
0 അഭിപ്രായങ്ങള്‍