തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ 40,000 പേരിൽ വപരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ ജനങ്ങളിൽ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദമെന്ന് തെളിഞ്ഞ കോവിഡ് വാക്സിനാണ് തങ്ങളുടേതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങൾ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്പുട്നിക്ക് അഞ്ച് എന്നാണ് വാക്സിന് റഷ്യ കൊടുത്തിരിക്കുന്ന പേര്.
0 അഭിപ്രായങ്ങള്‍