കോവിഡ് 19ന്റെ കാലത്ത് നിർമ്മിച്ച രണ്ട് മിനിറ്റ് സിനിമ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
സിനിമ സംവിധായകൻ ഡോ.സുവിദ് വിൽസൺ സംവിധാനം ചെയ്തതാണ്ഈ ഹൃസ്വ ചിത്രം .
മുപ്പത്തിഞ്ച് വർഷം മുൻപ് റിലീസായ മലയാളത്തിലെ ഒരു ഹിറ്റ് സിനിമയായിരുന്നു. ബോയിംഗ് ബോയിംഗ് . അതിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒ പി. ഒളശ്ശ എന്ന കഥാപാത്രം ശങ്കരാടിയുടെ കഥാപാത്രമായ നിർമ്മാതാവ് എം.ടി. ഇ ദാമോദരനോട് പറയുന്ന ഒരു സിനിമാ കഥയുടെ സംഭാഷണമാണ് രണ്ട് മിനിറ്റ് നീളുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വാടിയപ്പോൾ എന്ന സിനിമ .
കോവിഡ് 19ന്റെ നിയമങ്ങൾ പാലിച്ചു കൊണ്ട് കേവലം രണ്ട് മണിക്കൂർ കൊണ്ടാണ് സിനിമ ചെയ്തത്.ശനിയാഴ്ച സാമൂഹ്യ മാധ്യമത്തിൽ റിലീസ് ചെയ്ത ഈ സിനിമ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Video link :- https://youtu.be/rMQd6VTR1N0
സിനിമാ രംഗത്തെ നിരവധി പ്രശസ്തർ സിനിമയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നു കഴിഞ്ഞു. സംവിധായകൻ ഡോ. സുവിദ് വിൽസൺ പനച്ചിക്കാട് ന്യൂസുമായി പങ്കു വച്ചത്.
0 അഭിപ്രായങ്ങള്‍