അമേരിക്ക നടത്തുന്ന തങ്ങൾക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ടിക്ടോക്


 ദേശീയ സുരക്ഷാഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെ കമ്പിനി നിയമ നടപടിക്ക്. ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ നിർദേശം നൽകുന്ന ഉത്തരവിൽ ട്രംപ് ആഗസ്ത് ആറിന് ഒപ്പ് വെച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമനടപടി തേടുന്നത്.


അമേരിക്കയും ചൈനയും തമ്മിലുള്ള  സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നതായി  ആരോപിച്ചത്. 


നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും തങ്ങളുടെ കമ്പനിയോടും ഉപയോക്താക്കളോടും ന്യായമായ രീതിയിൽ ഇടപെടണമെന്നാണ് ടിക് ടോക് ആവശ്യപ്പെടുന്നത്. അടുത്തയാഴ്ച കമ്പനി കേസ് ഫയൽ ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍