പ്രളയക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് താൽക്കാലിക ടോയ്ലെറ്റുകൾ വീതം നൽകി നടൻ ജയസൂര്യ. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജില്ലകളിൽ ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിനാളുകൾക്ക് ശൗചാലയങ്ങൾക്കുള്ള ദൗർലഭ്യമാണ് ഇവിടെയെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായാണ് താൽക്കാലിക ടോയ്ലെറ്റുകൾ എത്തിച്ച് നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന തരം ടോയ്ലറ്റുകളാണ് ഇത്.
0 അഭിപ്രായങ്ങള്‍