-------------
വായനയുടെ പ്രസക്തി വാനോളം വാഴ്ത്തപ്പെട്ട കാലങ്ങൾ നമ്മിൽ നിന്നും എന്നെ അകന്നു കഴിഞ്ഞു. കാലം മാറിയപ്പോൾ മനുഷ്യൻ തികച്ചും അനായാസകരമായ പുതിയ സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ പരിണാമത്തിലേക്ക് മെല്ലെ കാലെടുത്തു വെച്ച് തുടങ്ങി. അങ്ങനെ കണ്ണെറിഞ്ഞ വായനയുടെ വിസ്മയം തെല്ലൊന്നു ദൂരത്തേക്ക് മാറി നിന്നു. എന്നിരുന്നാലും കാലം കരുതി വെച്ച കൊറോണ എന്ന വിപത്തിലും വീണ്ടും മനുഷ്യൻ ഒരു തിരിച്ചു പോക്ക് നടത്തിയിരിക്കുന്നു. അങ്ങനെ സമയവും കാലവും വീണ്ടും നമുക്ക് മുന്നിൽ അനുവദിച്ചു തന്നൊരു തിരിച്ചറിവിന്റെ പാഠം മുന്നിൽ വന്നു നിന്നു. അങ്ങനെ വായനകൾ വീണ്ടും സജീവമായി. തേടി പിടിച്ചു വായനയിൽ ആസ്വാദനം കണ്ടെത്തിയ നമ്മൾ ഇന്നാണ് ആ സത്യം തിരിച്ചറിഞ്ഞു. വായന ഒരു ശീലം തന്നെയാണ് മാറ്റി നിർത്തപെടാത്ത ഏതൊരു കാലത്തും വായനകൾ പകരുന്ന അറിവുകൾ ഏറെ മുന്നിൽ തന്നെയാണ്.
ഇനി കാര്യത്തിലേക്ക് മെല്ലെ പോകാം. ഇതൊരു വിദേശ കാഴ്ചയല്ല. ഇത് നമ്മിൽ നിന്നും അധിക ദൂരത്തല്ലാത്തൊരു പ്രാദേശിക കാഴ്ചയാണ്. പലവിധ പതിവ് യാത്രകളിൽ നമ്മിൽ പലരും കണ്ടു മറന്ന വ്യത്യസ്ത കാഴ്ചകളിൽ ഒന്ന് മാത്രം. വായന അവരവരുടെ സ്വതന്ത്ര അവകാശമാണ്. എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനു വേണ്ട മനസ് ഒരുക്കുകയാണ് പ്രാധാന്യം. ഇതൊരു പ്രചോദനം കൂടി ആയി തീരട്ടെ. സമയമില്ല, സ്ഥലമില്ല എന്ന മുട്ടാപ്പോക്കു ന്യായം നിരത്തി രക്ഷപെടുന്നവർക്ക് മുന്നിലേക്ക് കാത്തുനിൽപ്പെന്ന വിരസത അകറ്റുവാൻ കയ്യിൽ കരുതിയ എന്തും വായനയുടെ ആനന്ദ ലോകത്തേക് നമ്മളെ എത്തിക്കുവാൻ കഴിഞ്ഞാൽ.....
ആൾ തിരക്കേറിയ കോട്ടയം ജില്ലയിലെ കുറുപ്പന്തറ എന്ന ഒരു കൊച്ചു ഗ്രാമ പട്ടണത്തിൽ നിന്നും ആളറിഞ്ഞു അനുവാദത്തോടെ പകർത്തിയ നിമിഷങ്ങൾ.
©ABX
0 അഭിപ്രായങ്ങള്‍