ക്യാപ്റ്റൻ ദീപക്ക് വസന്ത്‌ സാഥെ : കരിപ്പൂർ വിമാന അപകട ദിവസം വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നാമം.

 


ക്യാപ്റ്റൻ ദീപക്ക് വസന്ത്‌ സാഥെ 

കരിപ്പൂർ വിമാനഅപകട ദിവസം വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നാമം. 

അതെ നൂറ്റമ്പതോളം യാത്രക്കാരുമായി കരിപ്പൂരിലേക്ക് പറന്നടുത്ത വിമാനത്തെ നിയന്ത്രിച്ചിരുന്ന പൈലറ്റ്. മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിലുണ്ടായ പിഴവ് മൂലം 18 യാത്രക്കാരോടൊപ്പം അദ്ദേഹവും ജീവൻ വെടിയുകയായിരുന്നു...  


ക്യാപ്റ്റന്റെ ജീവിതം എല്ലാവരും അറിയേണ്ടതാണ്. 


അച്ഛൻ കേണൽ ശ്രീ.വസന്ത് തന്റെ രണ്ട് മക്കളെയും രാജ്യത്തിനായി സമർപ്പിച്ച മഹത് വ്യക്‌തിയായിരുന്നു. 


വിങ് കമാണ്ടർ ദീപക്ക് വസന്തും ക്യാപ്റ്റൻ വികാസ് വസന്തും..


ദീപക്ക് വസന്ത് ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചപ്പോൾ ക്യാപ്റ്റൻ വികാസ്  ഇന്ത്യൻ ആർമിയിൽ രാജ്യത്തിന് വേണ്ടി പോരാടുകയായിരുന്നു... 


ക്യാപ്റ്റൻ വികാസിന്റെ ജീവൻ  രാജ്യസേവനത്തിനിടെ നഷ്ടപ്പെട്ടു. 


വിങ് കമാണ്ടർ ദീപക്ക് സാഥെ  നൂറുകണക്കിന് ജീവനുകൾ തന്റെ കൈയ്യിൽ ഭദ്രമാക്കി ജീവൻ വെടിഞ്ഞു...


ലഭിച്ച വിവരങ്ങളനുസരിച്ച് ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ നിരവധി  ജീവനുകളുമായി അദ്ദേഹം മരണ മുഖത്ത് പറന്നത് പല തവണയായിരുന്നു.. വിമാനത്തിലുണ്ടായിരുന്ന ഇന്ധനം തീർക്കാനുള്ള ശ്രമത്തോടൊപ്പം രണ്ടിലധികം തവണ ലാൻഡിംഗിന് ശ്രമിച്ചപ്പോഴും സാധിക്കാതെ വന്നപ്പോൾ belly landing നു ശ്രമിച്ചു എന്നാണ് അനുമാനിക്കുന്നത്... ഏറ്റവും ഒടുവിൽ വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി അദ്ദേഹം മരണത്തിലേക്ക് പറന്നിറങ്ങുകയായിരുന്നു.. 


ഒരു കാര്യം അദ്ദേഹത്തിനുറപ്പായിരുന്നു തന്റെ മുപ്പത്തിയാറ് വർഷത്തെ അനുഭവ സമ്പത്തു  കൊണ്ട് പരമാവധി ജീവനുകൾ രക്ഷിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം... 

ആ ആത്മവിശ്വാസവുമായാണ് ആ മനുഷ്യൻ മരണമുഖത്തേക്ക് പറന്നിറങ്ങിയത്.. 


Salute to brave soldier ❤🙏🙏🙏

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍