ആടൈ ഹിന്ദി റീമേക്കിൽ ശ്രദ്ധ കപൂർ നായികയാകും

 

ആടൈ ഹിന്ദി റീമേക്കിൽ ശ്രദ്ധ കപൂർ നായികയാകും.

അമലാ പോൾ നായികയായ തമിഴ് ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമക്ക് ചെയ്യുന്നു. തമിഴ് പതിപ്പ് സംവിധാനം ചെയ്ത രത്നകുമാർ തന്നെയാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുകയെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശ്രദ്ധ കപൂറാണ് നായികയായെത്തുന്നത്. ചിത്രം ഹിന്ദി റീമേക്ക് ചെയ്യുന്നതിൽ  കങ്കണ നായികാ കഥാപാത്രമായെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ നിർമാതാവ് അരുൺ പാണ്ഡ്യൻ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.


അഭിനയം നിർത്താൻ ഒരുങ്ങിനിന്ന തന്നെ സിനിമയിൽ പിടിച്ചുനിർത്തിയ ചിത്രമാണ് ആടൈ എന്ന് അമല പോൾ പല അഭിമുഖങ്ങളിലൂടെയായി വെളിപ്പെടുത്തിയിട്ടുണ്ട്. നഗ്നത കാണിച്ച് സിനിമ വിൽക്കുന്നുവെന്ന ആരോപണമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരേ ചിലർ രംഗത്ത് വന്നിരുന്നു. അമലക്കെതിരേയും സാമൂഹിക മാധ്യമങ്ങളിൽ ഒട്ടനവധി പേർ രംഗത്തുവന്നു.


ആടൈയിൽ അഭിനയിക്കാൻ പല മുൻനിര നായികമാരെയും സംവിധായകൻ സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവിൽ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍