പ്രിയതമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ചെമ്പൻ വിനോദ്

 

പ്രിയതമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ചെമ്പൻ വിനോദ്. 


തന്റെ പ്രിയതമയ്ക്കുള്ള ചെമ്പന്‍ വിനോദിന്റെ പിറന്നാളാശംസ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചെമ്പന്‍ ആശംസ അറിയിച്ചത്. ഭാര്യയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ചെമ്പൻ തന്റെ ആശംസകൾ അറിയിച്ചത്. 'സന്തോഷം നിറ‍ഞ്ഞ ജന്മദിനാശംസകള്‍ മെെ ലവ്' എന്നായിരുന്നു അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി. നടന്‍ വിനയ് ഫോര്‍ട്ടും ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. 


ചെമ്പന്‍ വിനോദിന്റെ വിവാഹവും സോഷ്യല്‍ മീഡിയയും ആരാധകരും ഏറെ ആഘോഷിച്ചതായിരുന്നു. മറിയം ആണ്  ചെമ്പൻ വിനോദിന്റെ ഭാര്യ. മറിയത്തിനും ചെമ്പനും ഇടയില്‍ 17 വയസിന്റെ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞു പല സദാചാര വാദികളും ഇവരുടെ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത്തരക്കാരുടെ കുത്തുവാക്കുകളൊന്നും ചെമ്പനും മറിയയവും മുഖവിലയ്ക്ക് എടുത്തില്ല. വിമര്‍ശനങ്ങളേയും പരിഹാസങ്ങളേയും ഇരുവരും നേരിട്ട രീതിയും കെെയ്യടി നേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍