സംവത്സരങ്ങൾ പിന്നിടുമ്പോഴും പുതുമ നൽകുന്ന ചില ഗാനങ്ങൾ
ചില ഗാനങ്ങൾ അങ്ങനെയാണ്... സംവത്സരങ്ങൾ പിന്നിട്ടാലും വീണ്ടും കേൾക്കുമ്പോൾ ആസ്വാദകന് പുതുമ നൽകാൻ സാധിക്കുന്നു... നവോന്മേഷം നൽകുവാനും... എന്നെ സംബന്ധിച്ച് അത്തരത്തിലുള്ള രണ്ട് ഗാനങ്ങളാണ് "തൂവാനതുമ്പികൾ" എന്ന ചിത്രത്തിലെ 'ഒന്നാം രാഗം പാടി' എന്ന ഗാനവും "ഞാൻ ഗന്ധർവ്വൻ" എന്ന ചിത്രത്തിലെ 'പാലപൂവേ നിൻ തിരുമംഗല്യ താലി തരൂ ' എന്ന് തുടങ്ങുന്ന ഗാനവും...
രണ്ടും പത്മരാജൻ ചിത്രങ്ങളാണ് എന്ന പ്രത്യേകതയിലും ഗാനങ്ങളുടെ ചിത്രീകരണ രംഗങ്ങൾ ഗാനത്തിലേക്ക് കൂടുതൽ ആകർഷിച്ചു എന്ന് വേണം കരുതാൻ.
മണ്ണാറതൊടി ജയകൃഷ്ണനെയും ക്ലാരയെയും സമ്മാനിച്ച 'തൂവാനതുമ്പികൾ' എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി അദ്ദേഹം രചിച്ച് പെരുമ്പാവൂർ.ജി.രവീന്ദ്രൻ ഈണം പകർന്ന് ശബ്ദം കൊണ്ട് ഏറെ പ്രിയപ്പെട്ട ഗായകൻ ജി.വേണുഗോപാലും മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും ചേർന്ന് ആലപിച്ച ' ഒന്നാം രാഗം പാടി ' എന്ന ഗാനം പകരുന്ന ഊർജം ഒന്ന് വേറെയാണ്...
വരികളുടെയും ചിട്ടപ്പെടുത്തലിന്റെയും ആലാപനത്തിന്റെയും മികവ് എടുത്ത് പറയുമ്പോളും സുന്ദരനായ ലാലേട്ടനും അതീവസുന്ദരിയായ പാർവതിയും തമ്മിലുള്ള രംഗങ്ങൾ മനോഹരം തന്നെ...
മലയാളത്തിലെ മികച്ച ഒരു ഫാന്റസി റൊമാന്റിക് ചിത്രമാണ് "ഞാൻ ഗന്ധർവ്വൻ".
ഈ ചിത്രത്തിൽ കൈതപ്രം രചിച്ച് ജോൺസൻ മാഷ് ഈണം പകർന്ന കെ.എസ് ചിത്രയ്ക്ക് സംസ്ഥാന അവാർഡ് നേടികൊടുത്ത 'പാലപ്പൂവേ'. സുന്ദരമുഖവുമായി നിതിഷ് ഭരത്വാജും വൈശാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സുന്ദരി സുപർണ്ണയും അനശ്വരമാക്കിയ ഗാനം. ചിത്രത്തിന്റെ ഗതിയ്ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനസൃഷ്ടി.
ആസ്വദിക്കുന്നു...
പങ്കുവെയ്ക്കുന്നു....
- രഞ്ജിത് കാവനാട്
0 അഭിപ്രായങ്ങള്‍