ലൈംലൈറ്റ് പിക്ച്ചേഴ്സ് ഇന്ത്യയിൽ. കളേഴ്സ് പൂർത്തിയായി.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈംലൈറ്റ് പിക്ച്ചേഴ്സ് ഇന്ത്യയിലേക്കും. ഇവരുടെ ആദ്യ സംരംഭമായ കളേഴ്സ് എന്ന തമിഴ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാറാണ് കളേഴ്സ് സംവിധാനം ചെയ്യുന്നത്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.
ചടുലമായ മാർഷൽ ആർട്സും, എയ്റോബിക് ഡാൻസിൻ്റെ വശ്യതയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനോഹരമായ തീം മ്യൂസിക്കും, ഇമ്പമാർന്ന ഗാനങ്ങളും, കളേഴ്സിൻ്റെ എടുത്തു പറയേണ്ട സവിശേഷതകൾ ആണ്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കഥയാണ് കളേഴ്സ് പറയുന്നത്.കുടുംബത്തെ കൂടുതൽ സ്നേഹിക്കുന്നവനാണ് രാഹുൽ. ഭാര്യ അപർണ്ണയും, മകൾ രോഹിതയും ആയിരുന്നു രാഹുലിന് ഏറ്റവും പ്രീയപ്പെട്ടവർ. അവരോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു അവന് ഏറ്റവും പ്രിയപ്പെട്ടത്. അതൊരു സ്വർഗ്ഗം തന്നെയായിരുന്നു. ഭാര്യ അപർണ്ണയ്ക്കും, രാഹുലായിരുന്നു ഏറ്റവും പ്രീയപ്പെട്ടത്. മകൾ രോഹിതയെ കൊഞ്ചിച്ച്, രാഹുലിനെ ആരാധിച്ച് അവൾ ജീവിച്ചു. വ്യത്യസ്തമായ ജോലി സ്വീകരിച്ചിരുന്ന രാഹുൽ, ജോലിയും, കുടുംബ ജീവിതവും തമ്മിൽ കൂട്ടികുഴയ്ക്കാറില്ല. ആയിടയ്ക്കാണ്, എയ്റോബിക് സെൻറർ നടത്തുന്ന സരയൂവും, വിദേശമലയാളിയുടെ ഭാര്യയായ കൊമേന്തയും രാഹുലു മായി പരിചയത്തിലായി. രാഹുലിൻ്റെ ജോലിയുമായി ബന്ധപ്പെട്ടാണ്, ഇവരുമായി പരിചയത്തിലായതെങ്കിലും, ഇവരുടെ വരവിന്, പ്രത്യേക ഉദ്ദേശവും, ലക്ഷ്യങ്ങളുമുണ്ടായിരുന്നു. . ചിത്രത്തിലെ നായികയായ വരലക്ഷ്മി ശരത് കുമാറിൻ്റെ, പിതാവ് നടൻ ശരത് കുമാറിൻ്റെ, സഹോദരൻ സുദർശനൻ്റെ മകനാണ് നായകനായ റാംകുമാർ. ആദ്യമായി തമിഴിൽ നായകനായി എത്തുന്ന റാംകുമാറിൻ്റെ, ആദ്യനായിക കസിൻ ആയ വരലക്ഷ്മി.തമിഴിൽ ഇതൊരു വലിയ വാർത്തയായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയവും, അവതരണവും ,കളേഴ്സ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു.എസ്.പി.വെങ്കിടേഷിൻ്റെ ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ലൊക്കേഷനുകളും ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ് എന്ന ചിത്രം നിസാർ സംവിധാനം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജിയ ഉമ്മൻ, രചന - പ്രസാദ് പാറപ്പുറം, ക്യാമറ - സജൻ കളത്തിൽ, എഡിറ്റിംഗ് - വിശാൽ, ഗാനരചന - വൈര ഭാരതി, സംഗീതം - എസ്.പി.വെങ്കിടേഷ് ,ആലാപനം - ശ്വേത മോഹൻ, അഫ്സൽ, ശ്രീകാന്ത്, ജിയ ഉമ്മൻ, ആർട്ട് - വത്സൻ, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ വാരാപ്പുഴ, അസോസിയേറ്റ് ഡയറക്ടർ - റസൽ ,ശരവണൻ, മേക്കപ്പ് - ലിബിൻ മോഹൻ, കോസ്റ്റ്യൂമർ - കുമാർ എടപ്പാൾ, സംഘട്ടനം - റൺ രവി,കോറിയോഗ്രാഫി - പ്രദീപ് മാസ്റ്റർ, ഫിനാൻസ് കൺട്രോളർ- ഡോ.തമ്പി തോമസ്, സ്റ്റോറി ബോർഡ് - ഗ്രാഫിക്സ് - മുരളീധരൻ, കലാഭവൻസിനോജ്, സ്റ്റിൽ - അനിൽ വന്ദന. വരലക്ഷ്മി ശരത് കുമാർ, റാംകുമാർ, ദിവ്യാപിള്ള, ഇനിയ, ദേവൻ, ദിനേശ് മോഹൻ, മൊട്ടരാജേന്ദ്രൻ, തുളസി ശിവമണി, അഞ്ജലി ദേവി, ബാലുശരവണൻ, വെങ്കിടേഷ് ,രാമചന്ദ്രൻ ,മധുമിത, ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു.- അയ്മനം സാജൻ
0 അഭിപ്രായങ്ങള്‍