ധോണിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് രൺവീർ സിംഗ്.
ധോണിയോടുള്ള ആരാധനയും സ്നേഹവും തുറന്നുപറഞ്ഞ് ബോളിവുഡ് താരം രൺവീർ സിങ്. 22ാം വയസ്സിൽ ധോണയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രൺവീർ സിങ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
രൺവീർ സിങ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തിൽ ധോനിക്കൊപ്പം പ്രവർത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്. തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാൽ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രൺവീർ സിങ് പറയുന്നു. എന്നാൽ ധോണിയുടെ സാന്നിധ്യത്തിൽ നിൽക്കാൻ വേണ്ടി മാത്രം ഇതൊന്നും താൻ ഗൗനിച്ചില്ലെന്നാണ് രൺവീർ സിങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍