ഫോർത് വ്യൂവർ ഷോർട് ഫിലിം തരംഗമാവുന്നു

 'ഫോർത് വ്യൂവർ ഷോർട് ഫിലിം തരംഗമാവുന്നു  '

ഒറ്റ രാത്രിയുടെ മറവിൽ പ്രണയവും , പ്രതികാരവും , കുടുംബവും, ചതിയുടെയും  കഥ പറഞ്ഞു ഫോർത് വ്യൂവർ എന്ന ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അവസാനം വരെ സസ്പെൻസ് നിലനിർത്തി , പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഷോർട് ഫിലിംമിനു കഴിയുന്നു എന്നതാണ് പ്രത്യേകത . നാടകങ്ങൾ എഴുതി , സംവിധാനം ചെയ്യുകയും ,കറുത്ത പക്ഷികൾ, ഫോട്ടോഗ്രാഫർ എന്നി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും , സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ആൾക്കൂട്ടത്തിൽ ഒരുവനിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും വർക്കു ചെയ്ത മലപ്പുറം ജില്ലയിലെ വെന്നിയൂരിലെ സാധാരണ കുടുംബത്തിൽ ജനിച്ച ലുക്കുമാനുൽ ഹക്കീം ആകുന്നു കഥയും ,തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്.  പ്രശസ്ത സംവിധായകൻ അനിൽ രാധകൃഷ്ണമേനോൻ ആയിരുന്നു ഫെസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിത്.  ലുക്കുമാനുൽ ഹക്കീം , അനിൽ രാധകൃഷ്ണ മേനോൻ സാറിന്റെ കണ്ടുമുട്ടൽ അനുഭവം അനിൽ രാധകൃഷണ മേനോൻ എന്ന മനുഷ്യനെയും , അദ്ദേഹം തന്ന ആദരവിനെയും , സ്നേഹവായ്പയെ കുറിച്ചും എഴുതിയ കുറിപ്പ്  സമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഫോർത് വ്യൂവറിന്റെ ട്രെയിലർ പുറത്തിറക്കിയത് പ്രശസ്ത നടൻ മമ്മുക്കയുടെ സഹോദരൻ നവ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യവും, എഴുത്തുക്കാരനുമായ  നടനുമായ ഇബ്രാഹിം കുട്ടിക്കയാണ് ...    അനധികൃതമായി സമ്പാദ്യങ്ങളും ,ബന്ധങ്ങളും നിലനിൽക്കുന്നതല്ല എന്ന കൃത്യമായ സന്ദേശം ജനങ്ങൾക്ക് നൽകി ,ഒരു സിനിമയുടെ എല്ലാ മികവോടെയുള്ള ദൃശ്യ വിസ്മയത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സംവിധായകനും,ആകർഷിന്റെ ക്യാമറ ചലനങ്ങൾക്കും ,നോബിൾ ജോസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിനും , റമീസ് ഫാബിയയുടെ എഡിറ്റിങ്ങിനും കഴിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം എന്ന് സംവിധായകൻ ലുക്കുമാനുൽ ഹക്കീം പറഞ്ഞു. പുതുമുഖ സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളത്തിന്റെ  പ്രിയ നടൻ വിനയ്ഫോർട്ടാണ് അദ്ദേഹത്തിന്റെ ഫെയ്സ് ബൂക്ക് പേജിലൂടെയാകുന്നു ഫോർത് വ്യൂവർ റിലീസ്  ചെയ്തത്. ഒട്ടനവധി ഹിറ്റുകൾ  സമ്മാനിച്ച ഓറഞ്ച് മീഡിയ ചാനലാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉമാസ് കൂട്ടിലങ്ങടി, ഷിഫ്നാസ് , ഹരീസ് .എം എ , വിഷ്ണുരാജ് എന്നിവരാണ് അഭിനേതാക്കൾ .  സംഭാഷണം - വൈഷ്ണവ് ബാബു , സഹസംവിധാനം - വിഷ്ണുരാജ് . ഡിസൈനിംങ്ങ് -മാലിൻ കളമശ്ശേരി, ഷരീഫ് കരിമ്പനക്കൽ ,മിഥുൻ കാലിക്കറ്റ് . കോർഡിനേറ്റർ - നിസ്സാർ മുപ്പത്തടം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍