ഒരു ഉത്തമ പുരുഷൻ കോറന്റൈനിൽ പോകുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?. ഷോർട്ട് ഫിലിം വൈറലാവുന്നു

മനോഹര ക്വാറന്റൈൻ ദിനങ്ങൾ...

ഒരു ഉത്തമ പുരുഷൻ കോറന്റൈനിൽപ്പോകുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ?

വളരെ രസകരമായ ചോദ്യം അല്ലേ!. ഈ കൊറോണക്കാലത്ത് കണ്ടതിൽവച്ച് തികച്ചും വ്യത്യസ്തമായൊരു ഷോർട്ട് ഫിലിംതന്നെയാണിത്.

കോറന്റൈനിൽപ്പോകുന്നത്  ജീവിതത്തിൽ ഒരിക്കലും മറക്കാൻപറ്റാത്ത മുഹൂർത്തങ്ങളാണെന്നാണ് ഇതിൽ സംവിധായകൻ പറയുന്നത്. കോറന്റൈനിൽ ദിനങ്ങളെ വളരെ പോസിറ്റീവായികണ്ട ഒരു ഷോർട്ട് ഫിലീമാണിത്, അതുതന്നെയാണിതിന്റെ വിജയം.

പണ്ട് സ്കൂളിൽ, ബാക്ക്ബെഞ്ചിലിരുന്ന് പഠിച്ച നാലു കൂട്ടുകാർ ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്നുകൊണ്ട് സംസാരിക്കുന്നതാണ് ഈ സിനിമ. പക്ഷേ, ഈ സിനിമയിലൂടെ സ്നേഹബന്ധവും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളും  വളരെ നിഷ്കളങ്കമായും നല്ല റിയലിസ്റ്റിക് മൂഡിലേക്കും  കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു.

ഇതിൽ നാലു കഥാപാത്രങ്ങളാണുള്ളത്, പക്ഷേ അത് ഒരാൾതന്നെയാണ് അഭിനയിച്ചതെന്ന് ഒരിക്കലും പറയാൻപോലും കഴിയില്ല. വളരെ വ്യത്യസ്തമായ രീതിയിൽ ഈ ഷോർട്ട് ഫിലിം അവതരിപ്പിക്കാൻ സംവിധായകനും നടനുമായ പ്രശസ്ത ഫോട്ടോഗ്രാഫർ അരുൺ സോളിന്ന് കഴിഞ്ഞു. കഥയും സംഭാഷണവും ക്യാമറയും സംവിധാനവും മേക്കപ്പും എഡിറ്റിങ്ങും സൗണ്ടും നിർമ്മാണവും പിന്നെ നാല് കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു കൈയ്യടി നേടിയിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍