മകളുടെ ചിത്രം പങ്ക് വെച്ച് സുപ്രിയ മേനോൻ

 


മകൾ അലംകൃത വരച്ച ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ പൃത്വിരാജിന്റെ ഭാര്യ സുപ്രിയ. കെടുതികളുടെ കാലത്ത് ചേർത്തുപിടിക്കാൻ ഒരു കുടുംബമുണ്ടെന്നത് എത്ര ആശ്വാസകരമാണെന്ന് വ്യക്തമാക്കി ഒരു കുറിപ്പും അവർ ചേർത്തിട്ടുണ്ട്. 


'കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. ഭയം നേരിടുമ്പോഴെല്ലാം കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മൾ ഓടിക്കയറുന്നു. കോവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോട്ടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകർത്തത്.


എത്ര ഓർമകൾ, സ്വപ്നകൾ, പ്രതീക്ഷകൾ, വാഗ്ദാനങ്ങൾ എല്ലാം വിധിയുടെ ക്രൂരമായ കൈകളാൽ ഇല്ലാതായി. കൊടും മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്മളതയിൽ സുരക്ഷിതരായി നിൽക്കാൻ സാധിക്കുന്ന നമ്മൾ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നത് സുപ്രിയ കുറിക്കുന്നു. '


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍