ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം മകൾ മറിയത്തിനായി വരച്ച ബൈക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സണ്ണി വെയ്ൻ, ദുൽഖർ എന്നിവർ അഭിനയിച്ചു സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രം റിലീസായതിന്റെ ഏഴാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിലേത് പോലുള്ള ഒരു കിടിലൻ ബൈക്കാണ് ദുൽഖർ വരച്ചത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പങ്ക് വെച്ച ചിത്രത്തിന് ആശംസകളുമായി കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, അനുമോൾ തുടങ്ങി നിരവധി പ്രമുഖരാണെത്തിയത്. ഹൈസ്കൂളിനു ശേഷം താൻ ബ്രഷും പെയ്ന്റുകളുമെടുത്തത് കഴിഞ്ഞ ദിവസമാണെന്നും കാറോ ബൈക്കോ വരയ്ക്കണമെന്നു തന്നെയാണ് താൻ കരുതിയതെന്നും താരം പോസ്റ്റിന് ആമുഖമായി പറഞ്ഞിരുന്നു.
https://www.instagram.com/p/CDqPtLpJCqP/?utm_source=ig_web_copy_link
0 അഭിപ്രായങ്ങള്‍