തനിക്ക് ക്രിക്കറ്റ് ഇനി പഴയത് പോലെ ആകില്ലെന്ന് നടൻ മാധവൻ.
ധോണി വിരമിച്ചതിനാല്‍ തനിക്ക് ഇനി ക്രിക്കറ്റ് ഒരിക്കലും പഴയതുപോലെ ആകില്ല എന്നാണ് നടൻ മാധവൻ. തന്റെ ഫേസ്ബുക് കുറിപ്പ് വഴിയാണ് താരം തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.
സഹോദരാ നിങ്ങളെന്നും സ്റ്റൈലിഷും വിനയമുള്ളവനുമാണ്. ഞാനെന്നും നിങ്ങളെ ആരാധിച്ചിരുന്നു. വിടവാങ്ങൽ ശൈലി എന്റെ ഹൃദയത്തെ വല്ലാതെ തൊട്ടു. എത്ര ഉചിതമായതാണ് നിങ്ങൾ തിരഞ്ഞെടുത്തത്. ഞാൻ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിന് ദൈവം അനു ഗ്രഹിക്കട്ടെ. പക്ഷേ ഇത് കനത്ത പ്രഹരമായി. ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല എന്ന് മാധവൻ പറയുന്നു.
ധോണിക്കും ഒപ്പം വിരമിച്ച സുരേഷ് റെയ്നക്കും ഒപ്പമുള്ള ചിത്രവും മാധവൻ പങ്കുവെച്ചു. ധോണിയും റെയ്നയും ഇന്നലെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
0 അഭിപ്രായങ്ങള്‍