ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കാൻ പതിമൂന്ന് രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചെന്ന് മന്ത്രി.
അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാൻ 13 രാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ചില നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനുള്ള അനുമതിയ്ക്കായാണ് ചർച്ച.
ഓസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാൻഡ്, നൈജീരിയ, ബഹ്റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളുമായാണ് ചർച്ചകൾ നടത്തുന്നത്.
യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 23ന് കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചത്.
0 അഭിപ്രായങ്ങള്‍