ഭൂമിയുടെ സംരക്ഷണ പാളി അപകടത്തിലാണെന്നും സംരക്ഷണ പാളിയുടെ ഒരു വലിയ ഭാഗം ദുര്‍ബലമായതായും വെളിപ്പെടുത്തി പ്രമുഖ ബഹിരാകാശ ഏജന്‍സിയായ നാസ. സൗത്ത് അറ്റ്ലാന്റിക് അനോമലി (എസ്എഎ) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. തെക്കേ അമേരിക്കയിലും തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലും ഇടയിലായാണ് ഇപ്പോള്‍ സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നപേരില്‍ വിളിക്കപ്പെടുന്ന, ദുര്‍ബലമായ കാന്തികവലയം കാണപ്പെട്ടത്.
കാന്തികമണ്ഡലം ക്ഷയിക്കുന്നത് കുറേയേറെക്കാലങ്ങളായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ കാഠിന്യത്തില്‍ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഈ കാന്തിക മണ്ഡലമാണ് സൂര്യനില്‍ നിന്നുള്ള പല അപകടകാരികളായ വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞു നിര്‍ത്തുന്നത്. ഇല്ലെങ്കില്‍, ഓസോണ്‍ പാളികള്‍ കടന്ന് ഇവയില്‍ പലതിനും ഭൂമിയില്‍ എത്തുവാന്‍ സാധിക്കും. ഭൂമിയുടെ അകക്കാമ്പാണ് ഈ മണ്ഡലം രൂപീകൃതമാകുവാന്‍ കാരണം. ഇവയില്‍ വരുന്ന മാറ്റങ്ങള്‍ ഭൂമിയിലെ ജീവന്റെ തുടിപ്പിനെ ഏറെ സ്വാധീനിക്കും എന്നാണ് കണക്കാക്കുന്നത്.
0 അഭിപ്രായങ്ങള്‍