പുറത്ത് വരുന്ന സൂചനകൾ അനുസരിച്ചു നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നൂറ് കോടി രൂപ പ്രതിഫലം ലഭിക്കുന്നതോടെ പ്രതിഫലതുകയിൽ റെക്കോർഡിട്ട് നടൻ പ്രഭാസ്. അഭിനയിക്കുന്നതിന് 70 കോടി രൂപയും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയിൽ 30 കോടി രൂപയുമാകും ലഭിക്കുക. നേരത്തെ എ.ആർ മുരുഗദോസിന്റെ ദർബാർ എന്ന ചിത്രത്തിനായി 70 കോടി രൂപയാണ് രജനികാന്തിന് പ്രതിഫലം നൽകിയതെന്ന വാർത്ത വന്നിരുന്നു. ഇതോടെ പ്രഭാസ് രജനിയുടെ റെക്കോർഡ് തകർക്കും.
ചിത്രത്തിൽ ദീപിക പദുക്കോണാണ് പ്രഭാസിന്റെ നായികയായെത്തുന്നത്. അശ്വിനി ദത്താണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ഈ ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ എന്റർടെയ്നറിന് പോസ്റ്റ് പ്രൊഡക്ഷൻ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിട്ടുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
0 അഭിപ്രായങ്ങള്‍