ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സിന്‍റെ അകം ഗാനം ഹിറ്റായി, ഇന്ത്യയില്‍ നിന്ന് ട്രാന്‍സ് മ്യൂസിക്കുമായി പുതിയ ടീം.

ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സിന്‍റെ അകം ഗാനം ഹിറ്റായി, ഇന്ത്യയില്‍ നിന്ന് ട്രാന്‍സ് മ്യൂസിക്കുമായി പുതിയ ടീം,


സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ബ്ലാക് ടോക്ക് റെക്കോർഡ്സിൻ്റെ ശിവന്‍റെ  ആനന്ദ താണ്ഢവ നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള സൈട്രാന്‍സ് മ്യൂസിക്ക് വിഡിയോ. മലയാളികള്‍ക്ക് സൈട്രാന്‍സ് മ്യൂസ്ക്ക് അതികം പരിചിതമല്ലെങ്കിലും, റാപ്പ് മ്യൂസിക്ക് പോലെ ഇപ്പോള്‍ ഇന്ത്യയിലും ആസ്വാദകര്‍കൂടികൊണ്ടിരിക്കുന്ന മ്യൂസിക്ക് വിഭാഗമാണ് സൈട്രാന്‍സ്. ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സ് സിനിമയിലെ ഒരു ഗാനവും ഈ വിഭാഗത്തിലുള്ളതായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് പ്രചാരമുള്ള ഇത്തരം മ്യൂസിക്ക് ഇന്ത്യയിലും പ്രീതി നേടുകയാണ്. അതിന്‍റെ തെളിവാണ് ഈ അകം മ്യൂസിക്കി‍ന് കിട്ടുന്ന മികച്ച പ്രതികരണമെന്ന് ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സിന്‍റെ പിന്നണിയിലെ അവാസ്തവിക്കും, ജതിന്‍ നിര്‍മാനും പറയുന്നത്.ഇന്ത്യയെങ്ങും ശ്രദ്ധേയരായ, ഡല്‍ഹിക്കാരായ ഇവർ മലയാളത്തിലും എത്തുകയാണ്. അടുത്ത മ്യൂസിക്ക് കേരളത്തിലെ ചെണ്ടമേളത്തെ അടിസ്ഥാനമാക്കിയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഇവർ പുറത്തിറക്കിയ ശിവൻ്റെ ആനന്ദതാണ്ഡവനൃത്തത്തെ അടിസ്ഥാനമാക്കിയ, സൈട്രാൻസ് മ്യൂസിക്കിന് മാത്രമല്ല ,അതിന്‍റെ  വിഡിയോയ്ക്കും ഏറെ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ വിഎഫ്ക്സ് ടീം ആയ ഐഡന്‍റ് ആണ് ഏറെ പ്രശംസനേടിയ ഈ മ്യൂസിക്കിന്‍റെ വീഡിയോ ചെയ്തത്.


ഇന്ത്യന്‍ തനിമയില്‍ മ്യൂസിക്ക് ഉണ്ടാക്കുക എന്ന ഒരു ചിന്തയില്‍ നിന്നാണ് , ഇന്ത്യയ്ക്ക് പുറത്ത് ശ്രദ്ധനേടുന്ന സൈട്രാന്‍സ് മ്യൂസിക്കിലേക്കും,ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സ് എന്ന സ്റ്റാര്‍ട്ടപ്പിലേക്കും,2018 ല്‍ ഇവർ എത്തിയത്. പുതിയ കഴിവുറ്റ കലാകാരന്‍മാരെ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യവും ബ്ലാക്ക് ടോക്കിന്‍റെ ലക്ഷ്യമാണ്. ഡെല്‍ഹികാരനായ ഷസീബ്ഖാനും,ജതിനുമാണ് ഈ മ്യൂസിക് കമ്പനിയുടെ പ്രവർത്തകർ.

ഇന്ത്യയുടെ സംസ്കാരവും ചരിത്രവും കൂട്ടിയിണക്കിയുള്ള മ്യൂസിക്ക് വീഡിയോകളാണ് ബ്ലാക്ക് ടോക്ക് റെക്കോര്‍ഡ്സിന്‍റെ പ്രത്യേകത.മുമ്പ് പുറത്തിറക്കിയ സതി, ദുക്ക, ദാവന്‍, മായ എല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.


അടുത്ത മ്യൂസിക്ക് കേരളത്തിലെ ചെണ്ടമേളത്തെ ഉള്‍ക്കൊള്ളിച്ചാണ് പ്ലാന്‍ ചെയ്യുന്നത്. നിരവധി കലാകാരന്‍മാരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കുന്ന ഈ ഗാനത്തിന്‍റെ പണിപ്പുരയിലാണ് ബ്ലാക്ക് റെക്കോര്‍ഡ്സ് ഇപ്പോള്‍.                                                                                         

- അയ്മനം സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍