ഓർമ്മകൾക്കെന്തു സുഗന്ധം... ആത്മാവിൻ നഷ്ടസുഗന്ധം.
കുഞ്ഞിളം ചിറകുകൾക്ക് മേൽ പതിഞ്ഞ സ്നേഹ സാഹോദര്യ സ്വപ്‌നങ്ങൾ,
എങ്ങും നിറഞ്ഞു നിൽക്കുന്ന സ്വാതന്ത്ര്യത്തിൻ സന്തോഷങ്ങൾ പാരിലെങ്ങും ആനന്ദസുഗന്ധം വാരി വിതറട്ടെ.
"ഇന്ത്യയെന്റെ രാജ്യം, ഓരോ ഇന്ത്യക്കാരനും......." എന്ന് ചൊല്ലി ശീലിച്ച നാവിൻ ചേതോവികാരം നമ്മൾ ഏവരിലും ചൊരിയുന്ന ആത്മനിർവൃതിയിൽ ഇ കാഴ്ചകൾ മാത്രം തരുന്ന അളവറ്റ നിർവൃതിയ്ക്ക് അതിർ വരമ്പുകളില്ല.കഴിഞ്ഞ എല്ലാ വർഷവും വിശേഷദിനങ്ങൾ കുട്ടികൾക്ക് ആനന്ദ ദിവസങ്ങൾ തന്നെ ആയിരുന്നു.അപ്രതീക്ഷിതമായി ലോകമെമ്പാടും പിടികൂടിയ മഹാമാരിയുടെ തീരാ വേദനയിലും, ഒറ്റപെടലുകളിലും നമ്മുടെ കുട്ടികൾക്ക് ഒരുപാടു സ്വപ്ന നിമിഷങ്ങളുടെ നഷ്ടങ്ങൾ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
സ്കൂൾ മുറ്റവും, ക്ലാസ്സ് മുറികളും, കൂട്ടുകാരും അധ്യാപകൻമാരും എന്ന് വേണ്ട അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ ആവാത്ത ഒരാധ്യായം കൂടെ എഴുതി ചേർക്കുകയാണ് ഇ കാലത്തും. എല്ലാം അതിജീവിച്ചു നല്ലൊരു നാളെയിലേക്ക് അവരുടെ മനസിന് ശക്തിയും, സന്തോഷവും പകർന്നു മുന്നേറാം നമുക്കേവർക്കും.
©ABX
ഫോട്ടോ കടപ്പാട് ഷാൻ വടകര.
0 അഭിപ്രായങ്ങള്‍