സുശാന്ത് സിംഗ് രാജ്പുത്, നടി റിയ ചക്രവർത്തിയ്ക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തായി

 

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങൾ നേരിട്ട നടി റിയ ചക്രവർത്തി, സുശാന്ത് തനിക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കയാണ്. സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളിൽ സഹോദരിയെ തീര്‍ത്തും ക്രൂരയായ വ്യക്തിയെന്നാണ് സുശാന്ത് വിശേഷിപ്പിക്കുന്നത്. 


റിയയേയും കുടുംബത്തേയും പ്രശംസിക്കുന്ന ചാറ്റിൽ സുഹൃത്ത് സിദ്ധാര്‍ത്ഥ് പിതാനിയെ സ്വാധീനിക്കാന്‍ പ്രിയങ്ക ശ്രമിച്ചെന്നും ചാറ്റില്‍ പറയുന്നുണ്ട്. 


ഒരുപാട് മാറ്റങ്ങള്‍ക്ക് നീ കാരണമായിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം കഴിയുക തന്നെ ഏറെ സന്തോഷപ്പെടുത്തുന്ന കാര്യമാണ്' എന്നാണ് സുശാന്ത് ഒരു സന്ദേശത്തില്‍ പറയുന്നത്. മറ്റൊന്നില്‍ റിയയോട് ചിരിക്കാന്‍ ആവശ്യപ്പെടുകയാണ്. ചിരിച്ച നിന്നെ കാണാന്‍ ഒരുപാട് ഭംഗിയുണ്ടെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് പ്രിയങ്കയെ കുറിച്ചുള്ള സന്ദേശം. സിഡ് ഭായിയെ പ്രിയങ്ക സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുശാന്ത് പറയുന്നു. പൈശാചികതയുള്ളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്. ഇതുപോലൊരു നാണംകെട്ട കാര്യം ചെയ്യുന്നു, എന്നിട്ട് ഇരവാദം നടത്തി അതിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം സഹോദരിയെ കുറിച്ച് പറയുന്നു.


കഴിഞ്ഞ ദിവസം റിയ സുശാന്തിന്റെ ഡയറിയിലെ പേജ് പുറത്ത് വിട്ടിരുന്നു. തനിക്ക് കടപ്പാടുള്ളവരുടെ പേരാണ് സുശാന്ത് ഡയറിയിൽ കുറിച്ചിരിക്കുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്നായിരുന്നു നടന്റെ കുടുംബാം​ഗങ്ങളുടെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍