പ്രവാസികളുടെ ആഴമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന സഹനം


 പ്രവാസികളുടെ ആഴമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന സഹനം ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

ലോക്കഡോൺ കാരണം ജോലി നഷ്ടപ്പെട്ടു റൂമുകളിൽ കുടുങ്ങിയ ഒരു ടാക്സി ഡ്രൈവർ അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഗർഭിണിയായ ഭാര്യ എന്നിവരുടെ കഥയാണ് സഹനം.

എല്ലാപ്രവാസികളെയും പോലെ കടഭാരങ്ങൾ നിറയെ ഉണ്ടെങ്കിലും തന്നെ സഹായത്തിനായി സമീപിക്കുന്നവരെ ഒരിക്കലും ഷാജി എന്ന ടാക്സി ഡ്രൈവർ നിരാശപ്പെടുത്തുന്നില്ല. നാട്ടിലെ കടക്കാരുടെ ശല്യം കാരണം നാട്ടിൽ പോയി തന്റെ സ്വത്തിൽ കുറച്ചുവിറ്റു കടം വീട്ടാനായി തീരുമാനിച്ചെങ്കിലും ടിക്കറ്റ് ചാർജ് കൂടിയതിനാൽ തന്റെ കൈയ്യിലുള്ള ക്യാഷ് കൊടുത്തു കൂടെ താമസിക്കുന്ന സുഹൃത്തിനെ തന്റെ കടിഞ്ഞൂൽ കുഞ്ഞിനെ കാണാം ടിക്കറ്റ് എടുത്തു കൊടുക്കാൻ തീരുമാനിച്ചെങ്കിലും, താൻ എപ്പോളും സഹായിക്കാറുള്ള തന്റെ മറ്റൊരു സുഹൃത്തിന്റെ സഹത്താൽ നാട്ടിൽ പോകാനുള്ള ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു.

നമ്മൾ പ്രീതിഫലേച്ഛ കൂടാതെ മറ്റുള്ളവരെ സഹായിക്കുമ്പോൾ ദൈവം നമുക്കായി മറ്റൊരു കരം ഒരുക്കുമെന്ന് ഈ കഥ മനസ്സിലാക്കിത്തരുന്നു.

ഇതിന്റെ കഥയും, ഗാനവും, പ്രധാന കഥാ പാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇതിന്റെ സംവിധായകനായ ജോബി തേരകത്തിനാൽ ആണ്. 

മറ്റു കഥാപാത്രങ്ങളായി Christy Mathew Thomas, Abhilash Sebastien, Neethu liju, Anju Varunlal, Rincy Sunny, Saji KurangatKurangat, Saji Alummottil Othera, Sijo Mathew, Anu Shiju, Byju Pangattu, Jijin Joy എന്നിവർ വേഷമിട്ടിരിക്കുന്നു.

മ്യൂസിക് ഡിയറക്ഷൻ സുജു തേവരുപറമ്പിലും ബീജിയം ജോഷുവ വർഗീസും, ഗാനം ആലപിച്ചിരിക്കുന്നതു വിനു പരുമലയുമാണ്. എഡിറ്റിംഗ് ചെയ്‌തിരിക്കുന്നത്‌ 12  ആം ക്ലാസ് വിദ്യാർഥിയായ സെബിൻ സന്തോഷ് ആണ്. 

ഗ്രേസ്  പ്രൊഡക്ഷന്റെ ബാനറിൽ  നിർമ്മിച്ച സഹനം  എന്ന ഈ   ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ ആയ  പൈനാപ്പിൾ മീഡിയയിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഏകദേശം പത്തോളം  ഭാവനകളിലായി സംവിധായകൻറെ ആശയങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച്  മൊബൈലിൽ ചിത്രീകരിച്  അതിൻറെ പൂർണ്ണരൂപത്തിൽ എത്തിക്കുക എന്നത് ശ്രമകരമായ  പ്രവൃത്തിയായിരുന്നു എന്ന് ഇതിൻറെ രചയിതാവും സംവിധായകനുമായ ശ്രീ ജോബി തേരകത്തിനാൽ  അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍