അരികത്ത് -കോവിഡ് വിഷയവുമായി ജനഹൃദയങ്ങളിലേക്ക്

അരികത്ത് -കോവിഡ് വിഷയവുമായി ജനഹൃദയങ്ങളിലേക്ക്.


കോവിഡ് 19 കാലഘട്ടത്തിൽ, ജനങ്ങൾക്കു വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചവരാണ്, ആംബുലൻസ് ഡ്രൈവർമാർ. ആദ്യമായി ഇവരുടെ ജീവിത കഥയുമായി ഒരു ചിത്രം വരുന്നു. അരികത്ത് എന്ന് പേരിട്ട ഈ ചിത്രം ഗുഡ്നെസ് ടി.വിയാണ് നിർമ്മാണം. കഥ, സംവിധാനം -അജിവർക്കല, ചിത്രീകരണം പൂർത്തിയായ അരികത്ത് ജനഹൃദയങ്ങളിൽ സ്ഥാനം നേടി കഴിഞ്ഞു. അൻസിൽ, കെ.പി.എ.സി ലളിത, ഔസേപ്പച്ചൻ കാടുകുറ്റി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് ഒപ്പം, കുടുംബം പോലും ഉപേക്ഷിച്ച്, പ്രവർത്തിച്ചവരാണ് ആംബുലൻസ് ഡ്രൈവർമാർ.ഇവരുടെ കഥ, ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് അരികത്ത് അവതരിപ്പിച്ചത്. പലരും അവഗണിച്ച, ആംബുലൻസ് ഡ്രൈവർമാരുടെ കഥ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.

ഗുഡ്നെസ് ടി.വി നിർമ്മിക്കുന്ന അരികത്ത്, അജിവർക്കല കഥ, സംവിധാനം നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം - വി .അർ.പുരം ചന്ദ്രശേഖരൻ, ക്യാമറ - ജോസ് ആലപ്പി, എഡിറ്റിംഗ് - മിഥുൻ ഗർവാസീസ്, മേക്കപ്പ് -സൂരജ്, പി.ആർ.ഒ- അയ്മനം സാജൻ

അൻസിൽ, കെ.പി.എ.സി.ലളിത,ഔസേപ്പച്ചൻ കാടുകുറ്റി, ജോഷി കൊരട്ടി, എം.കെ.പോറ്റി, ഹാപ്പി ബൈജു ,ചന്ദ്രശേഖരൻ, ബാബു, ദേവസ്സി, ദിനേശ് എന്നിവർ അഭിനയിക്കുന്നു.


അയ്മനം സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍