ക്യാമറയെ പ്രണയിച്ച ലിജുച്ചൻ എന്ന വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ.
====================================
സർവ്വജീവജാലങ്ങൾക്കുവേണ്ടിയും ദൈവം സൃഷ്ടിച്ച ഈ ഭൂമിയിൽ ഇന്ന് ഏറെ കൈമോശം വന്നൊരിടമാണ് കാട്. നമ്മൾ കാണാത്ത കാട്ടിൻ്റെ മനോഹാരിതയെ ഒപ്പിയെടുക്കുന്ന തിരക്കിലാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ലിജുച്ചൻ എന്ന ലിജു.
കൊല്ലം, ചാത്തന്നൂർ അടുതല സ്വദേശിയായ ലിജു ഒരു സിവിൽ എഞ്ചിനീയറാണ്. കോഴിക്കോട് Ampel construction കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആശാന് പ്രണയം ക്യാമറയോടാണ്.
പ്രകൃതി ഒരുക്കുന്ന വർണ്ണ വിസ്മയങ്ങൾ പകർത്തിയെടുക്കാൻ ശ്രമിക്കുന്ന അതേ വേഗതയിലാണ് ഓരോ ജീവജാലങ്ങളെയും തൻ്റെ ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുന്നത് .
ഒരുപാട് നാളുകളായി ജീവിതത്തിൻ്റെ ഭാഗമായി ഈ ക്യാമറ ( Canon 7d mark ii) കൂടെയുണ്ടെങ്കിലും വലിയ ലെൻസിൻ്റെ (Tamron 150-600) ഉപയോഗം തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആവുന്നൊള്ളൂ. എന്നാലും എടുക്കുന്ന ചിത്രങ്ങളിൽ സ്വന്തമായ ശൈലി പതിപ്പിക്കാൻ ഈ ചെറുപ്പക്കാരൻ ശ്രമിക്കാറുണ്ട് .
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന എഞ്ചിനീയറായ ഫോട്ടോഗ്രാഫർ അങ്ങനെ ഒരു യാത്രയിൽ എടുത്ത ചിത്രമാണ് സിംഹവാലൻ കുരങ്ങിൻ്റെ ചിരിക്കുന്ന മുഖം.
സാധാരണ ഫ്രെമികളിൽ നിന്നും തികച്ചും വ്യത്യസ്തമായി.... അവരിൽ ഉണ്ടാവുന്ന ഭാവ വ്യത്യാസങ്ങൾ ഒപ്പിയെടുക്കാൻ ഉള്ള അവസരങ്ങൾ കണ്ടെത്തുക എന്നതാണ് ഒരു വന്യജീവി ഫോട്ടോഗ്രാഫറെ മറ്റു ക്യാമറാമാന്മാരിൽ നിന്നും ഏറെ വ്യത്യസ്ഥരാക്കുന്നത്. എല്ലാറ്റിനുമുപരി നല്ല വന്യജീവി ചിത്രം ഉടലെടുക്കണമെങ്കിൽ മുന്നിൽ ഉള്ള ജീവിയും ഫോട്ടോഗ്രാഫറും തമ്മിലുള്ള മാനസിക അകലം കുറക്കണം.
പ്രകൃതിയെ അത്ര കണ്ട് ആസ്വദിക്കുന്ന, സ്നേഹിക്കുന്ന, ഒരാൾക്ക് മാത്രമേ ഈ അവസരങ്ങൾ കൈവരൂ. അതുകൊണ്ടായിരിക്കും ലിജു എടുക്കുന്ന ഓരോ ചിത്രങ്ങൾക്കും അതിൻ്റേതായ വ്യത്യസ്ഥത ഉള്ളത്.
ലിജു പറയുന്നത് ഇങ്ങനെയാണ് ഞാൻ ഏറെ കഷ്ടപ്പെട്ട് എടുത്ത ചിത്രമാണ് പാമ്പിൻ്റെ ചിത്രം. പക്ഷെ ആ ഒരു നിമിഷം മനസ്സിലും ക്യാമറയിലും പതിപ്പിച്ചു കഴിഞ്ഞാൽ കിട്ടുന്ന സന്തോഷം ചില്ലറയല്ലായെന്ന്.
കാറ്റിൽ നൃത്തമാടുന്ന മരങ്ങളെയും, അലസമായി ഒഴുകുന്ന പുഴകളെയും കാറ്റിൽ നിലം പതിച്ച ഇലകളെയും, തൻ്റേതായ രീതിയിൽ ആസ്വദിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ ഒരു നാടാണ് നമ്മുടെ കേരളം അവരുടെ ഇടയിൽ വളർന്നു വരുന്ന ഒരു യുവ സാന്നിധ്യമാണ് ലിജു. ഒഴിവുസമയങ്ങളിൽ ഏറെയും യാത്രക്കായി ഉപയോഗിക്കുന്ന ലിജുവിന് ക്യാമറയിൽ അപ്രതീക്ഷിതമായി പതിഞ്ഞ ചിത്രമാണ് റോഡരികിൽ നിർഭയനായി നിന്നിരുന്ന കരടിയുടെ മുഖം.
ജോലിത്തിരക്കുകൾ സൃഷ്ടിക്കുന്ന പരിമിതികൾക്കിടയിലും തൻ്റെ ഇഷ്ടങ്ങളെ കൂട്ടുപിടിക്കാൻ കാണിക്കുന്ന ആവേശമാണ് പൂക്കളുടെയും.....വന്യജീവികളെയും പ്രകൃതിദൃശ്യങ്ങളുടെയും നല്ല ഫ്രെമുകൾ ക്യാമറയ്ക്കുമുന്നിൽ എത്തിക്കുന്നത്. മാത്രമല്ല അഭിപ്രായ സ്വാതന്ത്യമുള്ള നല്ല സഹൃദങ്ങളാണ് ലിജുവിലെ ഫോട്ടോഗ്രാഫറെ വാർത്തെടുത്തത്.
ലിജുവിനെ യാത്രകൾ അവസാനിക്കുന്നില്ല.. തീരാത്ത യാത്രകൾ തുടരുന്ന ലിജുവിൻ്റെ വിശേഷങ്ങൾ ഇവിടെ തുടരുന്നു. എവിടെയോ വായിച്ച മറന്ന വരി കടമെടുക്കുന്നു. " photographers are history makers".....
കൂട്ടിയും കിഴിച്ചും പ്രൊഫഷണൽ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കൂടെ ഉണ്ടെങ്കിൽ തൻ്റെ പാഷൻ ഭൂമിയിൽ ജീവിച്ച അതിനു സാക്ഷ്യം വഹിക്കാൻ ഉള്ളതാവട്ടെ എന്ന് ആശംസിക്കുന്നു.
By
✍️ DEEPTHI M VAISAKH
📷 LIJUCHAN
4 അഭിപ്രായങ്ങള്‍
മികച്ച ഒരു വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ, ഫോട്ടോഗ്രാഫിയിൽ ഒരുപാട് സപ്പോർട്ട് തന്ന സുഹൃത്ത്..😊
മറുപടിഇല്ലാതാക്കൂ😍നല്ല ഫോട്ടോകൾ ലിജു ഇനിയും നല്ല വിൽഡ്ലൈഫ് ചിത്രങ്ങൾ എടുക്കാൻ കഴിയട്ടെ.
മറുപടിഇല്ലാതാക്കൂഒരു പാട് യുവ ഫോട്ടോഗ്രാഫർമാരുടെ ആവേശം...ലിജു ചാൻ
മറുപടിഇല്ലാതാക്കൂAll the best my dear brother........
മറുപടിഇല്ലാതാക്കൂ