ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രിയായിരുന്ന വ്യക്തിയാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് കൂടി അറിയപ്പെടുന്ന ബി. ആർ. അംബേദ്ക്കർ. അടിസ്ഥാന വർഗങ്ങളുടെ നവോഥാന നായകനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം നല്ലൊരു വാഗ്മി കൂടിയായിരുന്നു. 1942 ജൂലൈ 19 ന് അദ്ദേഹം നാഗ്പൂരിൽ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സ്വന്തം ഉത്തരവാദിത്തമല്ലെന്ന് കരുതി മറക്കുന്ന ചില കാര്യങ്ങൾ അവരുടെ ഓർമയിലേക്ക് കൊണ്ട് വരാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
സ്ത്രീകളോടുള്ള ഉപദേശരൂപേണയുള്ള ഈ പ്രസംഗത്തിൽ രണ്ട് ഭാഗങ്ങൾ നമുക്ക് കാണാം. സ്ത്രീകൾ അവരുടെ ജീതത്തിൽ പാലിക്കേണ്ട കാര്യങ്ങളും രണ്ടാമത് കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ എപ്രകാരം ആയിരിക്കണം എന്നും പറയുന്നു.
വൃത്തിയായി വസ്ത്രം ധരിക്കണം, കീറിയതെങ്കിലും അവ ശുചിയാക്കി അണിയണം. എപ്പോഴും സ്വാശ്രയരാകാൻ ശ്രദ്ധിക്കണം. ആൺ -പെൺ വ്യത്യാസമില്ലാതെ കുട്ടികളെ സ്കൂളിൽ അയക്കണം അവർക്ക് ഒരു പോലെ വിദ്യാഭ്യാസം നൽകണം. എഴുതാനും വായിക്കാനെങ്കിലും സ്ത്രീകൾ പഠിച്ചിരിക്കണം കുട്ടികൾക്ക് ഗുണകരമാകും വിധം സ്ത്രീകളുടെ ജീവിതം സ്വരൂപിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഭാര്യ, ഭർത്താവിന് ഒരിക്കലും അടിമയാകരുത് മറിച്ചു്, വിശ്വസ്‌ത സുഹൃത്തായിരിക്കണം
ദുശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, യാതൊരു കാരണവശാലും അവരിൽ അപകർഷതാ ബോധത്തിന്റെ വിത്തുകൾ വിതയ്ക്കരുത്. വിവാഹം കഴിക്കുക വഴിയുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ നേരിടാൻ കരുത്ത് നേടിയതിന് ശേഷം കുട്ടികളെ വിവാഹം കഴിപ്പിക്കുക, കുട്ടികൾ മാതാപിതാക്കളെക്കാൾ കൂടുതൽ ജീവിത വിജയം നേടാൻ സാഹചര്യം ഉണ്ടാക്കി കൊടുക്കുക."
നാം ഒരു ശ്രദ്ധയുമില്ലാതെ പായുന്ന ഇന്നത്തെ കാലത്തിൽ അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് പ്രാധാന്യം ഉള്ളതായി കാണാം. സമൂഹത്തിൽ ഒരിക്കലും രണ്ടാം കിട ആളുകളായി കണക്കാക്കേണ്ടവരല്ല സ്ത്രീകളെന്ന് ഈ പ്രസംഗത്തിലൂടെ നമ്മെ ഓർമിപ്പിക്കുമ്പോൾ, വിനയത്തോടെ അടക്കത്തോടെ വർത്തിച്ചാൽ ഏത് നേട്ടവും അവർക്ക് നേടാൻ സാധിക്കുമെന്ന് ആ മഹാത്മാവ് പറയാതെ പറഞ്ഞ് വെക്കുന്നു.
0 അഭിപ്രായങ്ങള്‍