മലയാളത്തിൽ ആദ്യമായി പുതിയൊരു പരീക്ഷണമായി പാരലൽ ഷോർട് ഫിലിം. പാരലൽ യൂണിവേഴ്സിന്റെ പശ്ചാത്തലത്തിൽ സമാന്തരമായ ഇരട്ട ഭൂമിയുള്ള പ്രവഞ്ചത്തിലാണ് കഥ നടക്കുന്നത്. ഇതിന്റെ എഡിറ്റിംഗും വിഷ്വൽ എഫക്റ്റും കളർ ഗ്രേഡിങ്ങും സംവിധാനവും മനോഷ് ആണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ സൂരജ് ശിവ.
പൂർണമായും ഹോളിവുഡ് മോഡലിൽ ചെറിയ ചിലവിൽ നിർമ്മിച്ച ഈ ഹസ്വചിത്രം, കിടിലംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും വിഷുവൽ എഫക്റ്റും മേക്കിങ്ങുകോണ്ടും ശ്രദ്ധേയമാണ്. ഒരേ സംഭവത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളാണ് ഇതിലുടനീളം കടന്നുപോകുന്നത്.
0 അഭിപ്രായങ്ങള്‍