മകളുടെ പിറന്നാൾ ദിനം അനാഥക്കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചാഘോഷിച്ച് നടൻ ബാല. നടൻ തന്റെ ഫേസ്ബുക്ക് പേജിൽ അതിന്റെ വീഡിയോ പങ്ക് വെച്ചിരുന്നു. ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്. 'എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ... ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,' വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു.
അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പം അമൃത സുരേഷിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷം. അമൃതയുടെ കുടുംബത്തിനൊപ്പം പുത്തനുടുപ്പിട്ട് പിറന്നാള്‍ ആഘോഷത്തിമര്‍പ്പില്‍ പാപ്പു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ അമൃത പോസ്റ്റ് ചെയ്തിരുന്നു.
ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു. 2010ല്‍ വിവാഹിതരായ ഇവര്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ ഇരുവരും വിവാഹമോചനം നേടി. അമൃതയ്ക്കൊപ്പമാണ് ഇപ്പോള്‍ മകളുള്ളത്.
0 അഭിപ്രായങ്ങള്‍