ഇന്ത്യൻ ജൂഡിഷ്യറിയുടെ മഹത്വം, തന്നെ വല്ലാതെ ആകർഷിക്കുന്നെന്ന് നടൻ സൂര്യ



കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിർദ്ദേശത്തിന് എതിരെ നടൻ സൂര്യ രങ്ങത്തെത്തിയതിനെ അപലപിച്ചു മദ്രാസ് ഹൈകോടതി. സൂര്യ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് കോടതി നിരീക്ഷിച്ചു.നടൻ സൂര്യയ്ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന്  ഹെെക്കോടതി അറിയിച്ചു. 


കോവിഡ് കാലത്ത് വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പരാമർശത്തിലൂടെ താരം കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യമാണ് സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിയ്ക്ക് കത്തയച്ചത്.


"ഇന്ത്യൻ ജുഡീഷ്യറിയുടെ മഹത്വം എന്നെ വല്ലാതെ ആകർഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരേയൊരു പ്രതീക്ഷയായ ജുഡീഷ്യറിയെ ഞാൻ എന്നും ബഹുമാനിക്കുന്നു. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി പ്രകടിപ്പിച്ച നീതിയും ന്യായവും എന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.." സൂര്യ ട്വീറ്റ് ചെയ്തു.


https://twitter.com/Suriya_offl/status/1307003204580777984



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍