'ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം നേടി ഇന്ത്യൻ നടി കനി കുസൃതി.
പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നിവയ്ക്ക് ഒപ്പം റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം നേടുകയും ചെയ്തിരുന്നു.
0 അഭിപ്രായങ്ങള്‍