റിമി ടോമിക്ക് ജന്മദിനാശംസകള് നേർന്ന് മുക്ത. റിമിയ്ക്കൊപ്പമുള്ള പൂർവകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ആശംസകൾ അറിയിച്ചത്. റിമിയുടെ സഹോദരന്റെ ഭാര്യ എന്നതിലുപരി നല്ലൊരു സുഹൃത്തു കൂടിയാണ് മുക്ത.
റിമിയെ ആദ്യമായി കണ്ടു മുട്ടിയ 2009–ൽ എടുത്ത ചിത്രമാണിത്. ‘നമ്മുടെ ആദ്യ കണ്ടുമുട്ടൽ 2009, ഓർമയുണ്ടോ ചേച്ചി?’ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് മുക്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ആരാധകരിൽ പലരും റിമി സ്ലിം ബ്യൂട്ടി ആയതിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. ഗായികയുടെ രൂപമാറ്റം അമ്പരപ്പിക്കുന്നു എന്നു കുറിച്ചവരും കുറവല്ല. എന്തായാലും റിമിയുടെ പഴയ ഫോട്ടോ വൈറൽ ആയിക്കഴിഞ്ഞു.
0 അഭിപ്രായങ്ങള്‍