വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, അവര്‍ ആരോടാണ് സംസാരിക്കുന്നത് തുടങ്ങി എപ്പോള്‍ ഉറങ്ങും എന്നു പോലും അറിയാനാവുന്ന ആപ്ലിക്കേഷനുകള്‍ സജീവമാണെന്നാണ് സൈബര്‍ വിദഗ്ദര്‍. ഉപഭോക്താക്കളുടെ എല്ലാ വിവരവും മറ്റു ആപ്പുകള്‍ വഴി ട്രാക്ക് ചെയ്യാന്‍ കഴിയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
വാട്ട്‌സ്ആപ്പിനുള്ളിലെ ഓണ്‍ലൈന്‍ സിഗ്നലിംഗ് ഫീച്ചര്‍ വഴിയാണ് വിവരങ്ങള്‍ പുറത്താകുന്നതെന്നാണ് സൂചന. ഇതുവഴി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള പന്ത്രണ്ടിലധികം ആപ്പുകള്‍ ഉണ്ടെന്നാണ് വിവരം.
നേരത്തെ തന്നെ വാട്ട്‌സ്ആപ്പിന്റെ പുതിയ ചില ഫീച്ചറുകള്‍ സുരക്ഷിതമല്ലെന്ന് വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊക്കെ അധികൃതര്‍ നിരാകരിച്ചിരുന്നു. ഇതിനിടെയാണ് ആപ്പുകള്‍ വഴി വിവരങ്ങള്‍ ചോരുന്നതായി വിവരം പുറത്തുവരുന്നത്.
0 അഭിപ്രായങ്ങള്‍