മെലിഞ്ഞ ശരീരമുള്ളതിനാല്‍ തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നില്ല എന്നത് പലരുടെയും വിഷമാവസ്തയ്ക്ക് കാരണമാകുന്നതിനാല്‍ മെലിഞ്ഞ ശരീരമുള്ളവരുടെ ആഗ്രഹം എങ്ങനെയെങ്കിലും തടി വയ്ക്കുക എന്നതാണ്. മറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.കാരണം വണ്ണം കൂടുംതോറും രോഗങ്ങളുടെ ഘോഷയാത്ര ആയിരിക്കും.എന്നാല്‍ ഉയരത്തിനനുസരിച്ച് ഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ഇത് ബാധിച്ചേക്കാം. ക്ഷയം ഉള്ളവരും പാരമ്പര്യമായി മെലിഞ്ഞവരും തടിക്കില്ല എന്നത് തെറ്റായ കാര്യമാണ്.ചില കര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും തടിക്കാന്‍ സാധിക്കും.
സമീഹൃത ആഹാരം ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനേയും ഉണര്‍ത്തും. പെട്ടെന്ന് ഒരു ദിവസം ആഹാരത്തിന്‍റെ അളവ് കൂട്ടാന്‍ ശ്രമിച്ചാല്‍ അത് സാധിക്കാതെ വരും. പല പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഇന്ന് ലഭ്യമായതിനാല്‍ ശരീരത്തിന് നല്ലതാണെന്ന് കരുതി നാം കഴിക്കുന്ന പല റെഡിമെയ്ഡ് ഭക്ഷണങ്ങളും ഉപേക്ഷിക്കെണ്ടത് ആവശ്യമാണ്. പല രോഗങ്ങളില്‍ നിന്ന് രക്ഷ പെടുന്നതിനും സഹായകമാണ്.
വണ്ണം കൂടാനായി എന്ത് കഴിച്ചാലും അതെല്ലാം ആഹാര ശേഷം ആയിരിക്കണമെന്ന് മാത്രം. അതായത് വണ്ണം കൂട്ടാനായി ഫ്രൂട്സോ ജ്യൂസോ മറ്റെന്തെങ്കിലുമോ കഴിക്കുന്നുണ്ടെങ്കില്‍ അത് ആഹാരത്തിനു ശേഷം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്. പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കല്‍ ജോലിക്കാര്‍ക്കും മറ്റും പ്രായോഗികമാവില്ല. അവര്‍ക്കു പഴങ്ങള്‍ , അണ്ടിപ്പരിപ്പുകള്‍, കുക്കീസ്, ഉണക്ക പഴങ്ങള്‍ എന്നിങ്ങനെ അസൗകര്യമില്ലാതെ കൊണ്ടു നടക്കാവുന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുക.
അന്നജം കൂടുതലുള്ള ഭക്ഷണം ശരീരഭാരം കൂട്ടും മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങി കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ അന്നജം വേണ്ടുവോളമുണ്ട്. ഇവയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുണ്ട്. ഊര്‍ജസാന്ദ്രമായ ഭക്ഷണങ്ങളായതു കൊണ്ട് കൂടുതല്‍ കലോറി കിട്ടും. അരി, ബാര്‍ലി, ഓട്‌സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമുണ്ട്. ഇവയില്‍ വിറ്റമിന്‍ ബിയും നാരുകളും കൂടിയുള്ളതിനാല്‍ അധിക ഗുണകരമാണ്. പാല്‍ കുടിക്കുന്നത് ശീലമാക്കാന്‍ ശ്രദ്ധിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂതികളും മാറി മാറി പരീക്ഷിക്കാം.
വെള്ളം മാത്രം കുടിക്കാതെ, കലോറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം. കാര്‍ഡിയോ വ്യായാമങ്ങള്‍ (നീന്തല്‍, ജോഗിങ്ങ്, വള്ളിച്ചാട്ടം) വിശപ്പുണ്ടാക്കും. ആവശ്യത്തിനു പേശീഭാരം നല്‍കും. ആഴ്ചയില്‍ 3-5 ദിവസം ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.
ചില ഭക്ഷണങ്ങള്‍ ശരീരത്തിന്‍റെ തൂക്കം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ നമുക്ക് പരിചയപ്പെടാം.
ബദാം: വണ്ണം വയ്ക്കാന്‍ വളരെ ഉപകാരപ്രദമായ ഒരു ഭക്ഷണ വസ്തുവാണ് ബദാം. ഇത് ആഹാര ശേഷം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. അഞ്ചോ ആറോ ബദാം ആഹാര ശേഷം കഴിക്കുന്നതാണ് നല്ലത്. ഇത് അടിച്ച് മില്‍ക്ക് ഷേക്ക് ആയിട്ട് കഴിച്ചാലും മതിയാകും.
ഉണക്ക മുന്തിരി: സാധാരണയായി രണ്ട് നിറത്തിലുള്ള ഉണക്ക മുന്തിരി ലഭ്യമാണ്. അതില്‍ പച്ച നിറത്തിലുള്ള ഉണക്ക മുന്തിരിയാണ് തടി വെയ്ക്കാന്‍ നല്ലത്. ഇത് 50ഗ്രാം മുതല്‍ 75ഗ്രാം വരെ ആഹാര ശേഷം കഴിക്കാവുന്നതാണ്. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.
പിസ്ത: തൊലി കളറായി സൗന്ദര്യം കൂടാനും ശരീരം ഗ്ലോ ആകാനും പിസ്ത നല്ലതാണ്. വൈകുന്നേരം മൂന്ന് മണിക്കും നാല് മണിക്കും ഇടയില്‍ ഇതില്‍ നിന്നും രണ്ട് മൂന്നെണ്ണം കഴിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുക വൈകുന്നേര സമയങ്ങളില്‍ പിസ്ത കഴിക്കുന്നതാണ് നല്ലത്.
പഴം: തൊലിയില്‍ കറുപ്പ് നിറം വന്ന( നല്ലത് പോലെ പഴുത്ത )പഴം തടി വെക്കാന്‍ നല്ലതാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. ഏത്തപ്പഴവും തടി വയ്ക്കാന്‍ നല്ലതാണ്.
ഭക്ഷണ രീതിയില്‍ വരുന്ന ചില ആരോഗ്യകരമായ മാറ്റങ്ങളും തടി വെക്കാന്‍ സഹായകമാണ്. അവ,
ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും. ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.
വണ്ണം ഇല്ലെന്ന് പരിതപിക്കുന്നവര്‍ ഒരു ഡോക്ടറെ കണ്ട് തങ്ങള്‍ക്ക് ഡയബറ്റിക്, തൈറോയിഡ് തുടങ്ങിയ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചെറിയ കുട്ടികളില്‍ വരെ ഈ രോഗങ്ങള്‍ കണ്ട് വരുന്നുണ്ട്. കിട്ടുന്ന എന്തും വാരി വലിച്ചു കഴിക്കും മുന്‍പ് ഈ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
0 അഭിപ്രായങ്ങള്‍