ചെറിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഭാമ പങ്ക് വെച്ച പോസ്റ്റുകൾ വലിയ ചർച്ചയാകുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഭാമയ്ക്കെതിരേ സൈബർ ആക്രമണം രൂക്ഷമായിരുന്നു. സഹപ്രവർത്തകരുൾപ്പടെ നിരവധി പേർ ഭാമയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തതിനെ തുടർന്ന് ചെറിയ ഇടവേള കഴിഞ്ഞാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്.
"നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്', എന്ന് കുറിച്ച ഭാമ
"നിങ്ങളുടെ വേഗതയേക്കാൾ പ്രധാനമാണ് നിങ്ങൾക്ക് പോകേണ്ട ദിശ. നെഗറ്റീവായ ചിന്തകൾ നിങ്ങളെ നശിപ്പിക്കും. എപ്പോവും പോസിറ്റീവായിരിക്കൂ.. ശുഭാപ്തിവിശ്വാസികളാവൂ." മറ്റൊരു കുറിപ്പിൽ പറയുന്നു.
0 അഭിപ്രായങ്ങള്‍