തന്റെ ഷോൾഡർ വേദന ഇപ്പോൾ പൂർണമായി ഭേദപ്പെട്ടെന്നും വലിയ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്ക് വെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിലാണ് താരം ഇങ്ങനെ കുറിച്ചത്.
താരത്തിന്റെ പോസ്റ്റിൻറെ പൂർണ രൂപം
"ഈ വീഡിയോ നിങ്ങൾക്ക് ഒരു സാക്ഷ്യമായി എടുക്കാം. അല്ലെങ്കിൽ, എന്റെ ദീർഘനാളായുള്ള സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടതിന്റെ സന്തോഷം ഞാൻ പങ്കുവയ്‌ക്കുകയാണ്. ഏകദേശം കഴിഞ്ഞ പത്ത് വർഷത്തോളമായി എന്റെ ഷോൾഡറുകൾക്ക് ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു, പ്രത്യേകിച്ച് വലത് ഷോൾഡറിന്. ലിഗ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം എന്നെ അലട്ടിയിരുന്നു. നിശ്ചിത ഉയരത്തിൽ എനിക്ക് കൈകൾ ഉയർത്താൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു, വലത് കൈ ഉയർത്തണമെങ്കിൽ എന്റെ ഇടതു കൈ കൊണ്ട് താങ്ങി പിടിക്കേണ്ടി വന്ന അവസ്ഥ, എനിക്ക് ബാഡ്‌മിന്റൺ കളിക്കാനോ ക്രിക്കറ്റ് കളിക്കാനോ സാധിച്ചിരുന്നില്ല..അതിനേക്കാൾ ഉപരിയായി സിനിമയിലെ പാട്ട് രംഗങ്ങളിൽ എന്റെ സുന്ദരികളായ നായികമാരെ എടുത്തുപൊക്കാൻ പോലും സാധിക്കാതിരുന്ന മോശം അവസ്ഥ! തമാശകൾക്ക് അപ്പുറം ഒരു പുഷ് അപ് പോലും എടുക്കാൻ എന്നെക്കൊണ്ട് ഈ വർഷങ്ങളിൽ സാധിച്ചിരുന്നില്ല. എന്റെ ഓർത്തോ ഡോ.മാമൻ അലക്‌സാണ്ടറിനോട് ഞാൻ നന്ദി പറയുന്നു, അനാവശ്യ മരുന്നുകളോ അനാവശ്യ നിർദേശങ്ങളോ നൽകാതെ എനിക്ക് ആവശ്യമുള്ള സമയത്തെല്ലാം ഒപ്പം നിന്നതിന്…സൗഖ്യ സ്‌പർശമുള്ള മാന്ത്രിക മനുഷ്യനാണ് അദ്ദേഹം,എന്റെ ജിം ട്രെയിനർ ഷൈജന്‍ അഗസ്റ്റിനോടും നന്ദി പറയുന്നു. എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പിന്തുണച്ചതും എനിക്ക് എന്നിൽ തന്നെ വിശ്വാസമുണ്ടാകാൻ സഹായിച്ചതും അദ്ദേഹമാണ്. ഞാനൊരു ജിം തൽപരനായ ആളല്ല, ആരോഗ്യപരമായ ദിനചര്യകൾ എന്നെ മുഷിപ്പിക്കാറുണ്ട്. എന്നാൽ, അപ്പോഴെല്ലാം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചും ധൈര്യം നൽകിയും കൂടെയുണ്ടായിരുന്നു. എന്നിൽ ഇത്ര മാറ്റങ്ങൾ കൊണ്ടുവരാൻ വെറും രണ്ട് മാസമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ വീഡിയോ പലർക്കും ലളിതമാണെന്ന് തോന്നുമെങ്കിലും, ഞാൻ അനുഭവിച്ച ഒരു കുട്ടിയുടേതുപോലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനകരമാണെങ്കിൽ, ഞാൻ വളരെ സംതൃപ്‌തനാണ്!"
View this post on Instagram
0 അഭിപ്രായങ്ങള്‍