24 വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത



തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 18 മുതൽ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളിൽ വരെ ലഭിക്കാൻ സാധ്യതയുണ്ട്.


മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.  പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരോട് തയ്യാറാകാൻ ചീഫ് സെക്രട്ടറി അറിയിച്ചു. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവരും തയാറായിട്ടുണ്ട്. 


ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാൻ നിർദേശം നൽകി. മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍