കോവിഡ് ബാധിതയായിരുന്ന സറീന വഹാബ് ആശുപത്രി വിട്ടു



കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അഞ്ചുദിവസം മുൻപ് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സറീന വഹാബ് ആശുപത്രി വിട്ടു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 14നാണ് അറുപത്തൊന്നുകാരിയായ സറീന വഹാബിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.


“കഴിഞ്ഞ ആഴ്ച, സെപ്റ്റംബർ 14നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്നു. അവർക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ചിക്തിസയ്ക്ക് ഒടുവിൽ സുഖം പ്രാപിച്ച് അവർ വീട്ടിലേക്ക് മടങ്ങി.” സറീന വഹാബിനെ ചികിത്സിച്ച ഡോ. ജലീൽ പാർക്കർ പറഞ്ഞു.


ഈ വർഷം ആദ്യം പുറത്തിറങ്ങിയ വരുൺ ധവാനും ശ്രദ്ധ കപൂറും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘സ്ട്രീറ്റ് ഡാൻസർ 3 ഡി’ എന്ന ചിത്രത്തിലാണ് സറീന വഹാബിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍