അമ്മയുടെ ഗാനരചനയിൽ മകളുടെ ആലാപനം


അമ്മയുടെ  ഗാനരചനയിൽ മകൾ  പാടിയ സംഗീത  വീഡിയോ  ആൽബം ശ്രദ്ധേയമാകുന്നു.ഓണത്തുമ്പി  എന്ന  ആൽബത്തിലാണ് അമ്മ  ലേഖ  പരവൂർ  എഴുതിയ  ഗാനം  മകൾ നിതിലകൃഷ്ണ  ആലപിച്ചത്. ആരാമം  പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ  ഈ  ആൽബം  ഓണത്തെക്കുറിച്ചുള്ളതാണ്. ഗ്രേറ്റസ്  മച്ചാഡോ  ആണ് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ചത്. പ്രോജക്റ്റ് ഹെഡ്  : അനൂപ്  കടമ്പാട്ട്. ഛായാഗ്രഹണം :അഭിലാഷ് കെ. ആശ്രാമം. എഡിറ്റിംഗ് : ശരവൺ  സ്റ്റുഡിയോ3. റെക്കോർഡിസ്റ്റ് : മിഹ്റാജ് ഖാലിദ്.  വാർത്താ  പ്രചാരണം :റഹിം  പനവൂർ. 

നിതിലകൃഷ്ണയും ലേഖ പരവൂരും  
നിതിലകൃഷ്ണ.

കൊല്ലം പരവൂർ  സ്വദേശിനിയായ ലേഖയും  മകൾ നിതിലകൃഷ്ണയും സംഗീത പരിപാടികളിൽ സജീവമാണ്. നൂറോളം  ഗാനങ്ങളും നിരവധി കവിതകളും  ലേഖ  എഴുതിയിട്ടുണ്ട്. അമ്മ എഴുതിയ കവിതകൾ   മകൾ ഈണം  നൽകി  ആലപിച്ചിട്ടുണ്ട്. പഠനത്തിലും  മുടുക്കിയായ നിതിലകൃഷ്ണ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. സാംസ്‌കാരിക  പരിപാടികളുടെ  മികച്ച  സംഘാടക കൂടിയാണ് ലേഖ.യശഃ ശരീരനായ സംഗീത  സംവിധായകൻ ജി.ദേവരാജന്റെ നാടായ പരവൂരിൽ പ്രവർത്തിക്കുന്ന പരവൂർ  സംഗീതസഭയിലെ സജീവ  പ്രവർത്തകരാണ്  ഇരുവരും.

ലേഖയുടെ മകൻ നിതിൻകൃഷ്ണയും നല്ല  ഗായകനാണ്.  ഭർത്താവ് ഗോപാലകൃഷ്ണൻ (ബാബു ) നൽകുന്ന പിന്തുണയാണ് സംഗീതയാത്രയിലെ വിജയത്തിളക്കത്തിന് കാരണമെന്ന് ലേഖ പറയുന്നു. 


- റഹിം  പനവൂർ 

 ഫോൺ : 9946584007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍