സമൂഹമാധ്യമത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയില്‍ മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും പരാമർശം നടത്തിയ ഡോക്ടർ വിജയ് നായരുടെ മുഖത്ത് കരിയോയില്‍ ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരാണ് പ്രതിഷേധം അറിയിച്ചത്. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞു ഇയാളുടെ ദേഹത്ത് സംഘം കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.
ഇയാള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ സ്ത്രീകള്‍ കരിയോയില്‍ ഒഴിക്കുകയും കെെയ്യേറ്റം ചെയ്യുകയും ചെയ്തത്. ‘കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പേരുകളും ഉപയോഗിച്ചായിരുന്നു. vitrix scene എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പ്രചാരണം.
പ്രതിഷേധത്തിനൊടുവില്‍ വിജയ് പി നായര്‍ മാപ്പ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നു എന്ന് ഇയാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തുവെച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോകള്‍ ഒക്കെതന്നെ രണ്ട് ലക്ഷത്തില്‍ അധികം ആള്‍ക്കാരാണ് കണ്ടിട്ടുള്ളതെന്നും ഈ വീഡിയോ കാണുന്ന വളര്‍ന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കളായി മാത്രമായിരിക്കും സമൂഹീക വിപത്തായ ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്. ഈ വീഡിയോകള്‍ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ചൂണ്ടി കാട്ടി ശ്രീലക്ഷ്മി അറക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
0 അഭിപ്രായങ്ങള്‍