ജി. കെ. പിള്ളയുടെ ചെറുമകൻ ശ്രീറാം മോഹൻ സിനിമയിൽ സജീവമാകുന്നു.


 മലയാള സിനിമയിലെ മുതിർന്ന നടൻ ജി. കെ. പിള്ളയുടെ  ചെറുമകനും യുവനടനുമായ ശ്രീറാം മോഹൻ സിനിമയിൽ  സജീവമാകുന്നു. സിനിമാ  കുടുംബത്തിലെ ഈ  പുതു തലമുറക്കാരന് അഭിനയം തന്നെയാണ്  പാഷൻ. ചെറുപ്രായത്തിൽ തന്നെ  ശ്രീറാം സംഗീതവും  നൃത്തവും അഭ്യസിച്ചിരുന്നു. സ്കൂളിലും  കോളേജിലും പഠിക്കുമ്പോൾ കലാപ്രവർത്തനങ്ങളിൽ മികവ്  തെളിയിച്ചിരുന്നു. കേരളോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച ശ്രീറാം ഉൾപ്പെട്ട  ടീം  ജാർഖണ്ഡിൽ നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുത്തിരുന്നു. നല്ല  നർത്തകൻ  കൂടിയാണ്  ശ്രീറാം. 

നിരവധി  ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ  ആൽബങ്ങളിലും  അഭിനയിച്ച് കഴിവ്  തെളിയിച്ച  ശ്രീറാം     തമിഴ്  ചിത്രത്തിൽ അഭിനയിച്ചിരുന്നു.  മേജർ  രവി  സംവിധാനം  ചെയ്ത  മോഹൻലാൽ  ചിത്രം  കാണ്ഡഹാറിലൂടെ  മലയാള സിനിമയിലെത്തിയ ശ്രീറാമിന് അഭിനയിച്ച  ആദ്യ  മലയാള  സിനിമ  മെഗാ സ്റ്റാർ  ചിത്രമാണെന്നതിൽ അഭിമാനിക്കുന്നു.  ഡെറാടൂണിൽ  നടന്ന ഈ  സിനിമയുടെ  ചിത്രീകരണ  അനുഭവം മറക്കാനാവില്ലെന്ന് ശ്രീറാം  പറയുന്നു. 

 ജി. കെ. പിള്ളയുടെ മകൾ ശ്രീലേഖ മോഹന്റെയും  റിട്ടയേർഡ് കോളേജ്  പ്രൊഫസർ കെ. ജി. മോഹന്റെയും മകനാണ്  ശ്രീറാം. ശ്രീക്കുട്ടി  മോഹൻ  ആണ് ശ്രീറാമിന്റെ  സഹോദരി. കൊല്ലത്താണ് ശ്രീറാമും കുടുംബവും  താമസിക്കുന്നത്. 

എം ബി എ പഠനം  പൂർത്തിയാക്കി ശ്രീറാം  ബാംഗ്ലൂരിൽ  ജോലിയിൽ  പ്രവേശിച്ചെങ്കിലും  സിനിമ  തന്നെയായിരുന്നു  മനസ്സിൽ. ഇപ്പോൾ  നാട്ടിലുള്ള  ശ്രീറാം ഇനി  സിനിമയിൽ സജീവമാകാനാണ്  തീരുമാനം. കുടുംബത്തിന്റെ  പൂർണ  പിന്തുണയും അപ്പാപ്പൻ  ജി. കെ. പിള്ളയുടെ   പ്രോത്സാഹനവും ഉപദേശങ്ങളും   ശ്രീറാമിന്   പ്രചോദനം  നൽകുന്നു.  സിനിമയിൽ  തന്റെ  പിൻഗാമിയായി കൊച്ചുമകൻ വരണമെന്ന്  മലയാളത്തിന്റെ  കരുത്തനായ  നടൻ  ജി. കെ. പിള്ളയും അതിയായി  ആഗ്രഹിക്കുന്നു. ഏതുതരം കഥാപാത്രങ്ങളും  ഭംഗിയായി  അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം  ഈ  യുവ നടനുണ്ട്. നായകനാകാനുള്ള  ആകാരഭംഗിയും കഴിവും  ശ്രീറാമിനുണ്ട്. 

ശ്രീറാം  മോഹന്റെ  ഫോൺ  നമ്പർ : 9895068347


-  റഹിം  പനവൂർ 

ഫോൺ : 9946584007


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍