സംസ്ഥാനത്ത് വെള്ളിയാഴ്ച്ച സ്വർണത്തിന് വില കൂടി



സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി നാല്  ദിവസം ഇടിഞ്ഞതിന് ശേഷം വെള്ളിയാഴ്ച നേരിയതോതിൽ കൂടി. ഒരുപവൻ സ്വർണത്തിന്റെ വില 200 രൂപകൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു.


ആഗോള വിപണിയിലും നേരിയ വർധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍