പെണ്ണ് കച്ചതുമ്പിൽ കത്തി കരുതണമോ.... ആറന്മുളയിലെ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കോവിഡ് രോഗിയായ യുവതിയെ രാത്രിയുടെ മറവിൽ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുന്നു.. സ്ത്രീയെ നീ എവിടെയും ഏതൊരു അവസ്ഥയിലും സുരക്ഷിതമല്ല എന്ന് വിളിച്ചു പറയുകയല്ലേ ഈ സംഭവം. തീർച്ചയായും അതെ, 2014ലിൽ സ്വന്തം ഭർത്താവിന്റെ മൃതശരീരത്തിനൊപ്പം ആംബുലൻസിൽ കൈക്കുഞ്ഞുമായി പോയ യുവതി വിജനപ്രദേശത്തു അർദ്ധരാത്രി പീഡിപ്പിക്കപ്പെട്ടു. അന്നാരും ചർച്ച ചെയ്യപ്പെടാതിരുന്ന സംഭവം ഇന്ന് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. പെണ്ണ് കച്ചതുമ്പിൽ കത്തി കരുതണോ?!. കാലത്തിനുമുന്നേ സഞ്ചരിച്ച ഈ ചെറു സിനിമ ഈസ്റ്റ് കോസ്റ്റ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചയ്തിരിക്കുന്നു.
0 അഭിപ്രായങ്ങള്‍