സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥ പറയുന്ന കാന്തി എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുത്തുനില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയായ കാന്തിയിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം എല്ലാം അവതരിപ്പിക്കുന്നുണ്ട്. നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ട ഏക മലയാള ചിത്രമായ കാന്തി വിവിധ വിഭാഗങ്ങളിൽ, 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 – ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെയായിരുന്നു. കാന്തിയെ കൃഷ്ണ ശ്രീയും നീലമ്മയെ ഷൈലജ പി അമ്പുവും അവതരിപ്പിക്കുന്നത്.
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് .ആർ നിർമിക്കുന്ന ചിത്രത്തിൻറെ കഥയും സംവിധാനവും അശോക് ആർ നാഥ് ആണ്. തിരക്കഥ, സംഭാഷണം അനിൽ മുഖത്തലയും ഛായാഗ്രഹണം സുനിൽ പ്രേം എൽ.എസും എഡിറ്റിങ് വിജിൽ - Fxഉം പശ്ചാത്തല സംഗീതം രതീഷ് കൃഷ്ണയും നിർവഹിക്കുന്നു. ചിത്രത്തിൽ കൃഷ്ണശ്രീ, ഷൈലജ പി അമ്പു, സാബു പ്രൗഡീൻ, അരുൺ പുനലൂർ, ഡോ. ആസിഫ് ഷാ, പ്രവീൺ കുമാർ, വിജയൻ മുഖത്തല, മധു ബാലൻ എന്നിവർ അഭിനയിക്കുന്നു. പി ആർ ഓ അജയ് തുണ്ടത്തിൽ.
0 അഭിപ്രായങ്ങള്‍